ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് ജൂണ്‍ 24നാണ് റിലീസ് ചെയ്തത്. മലയാളികള്‍ക്ക് തികച്ചും പുതിയൊരു കാഴ്ചാനുഭവമാണ് ലിയോ തദേവൂസ് പന്ത്രണ്ടിലൂടെ നല്‍കുന്നത്. കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന മിസ്റ്റിക് ഡ്രാമ ചിത്രമാണ് പന്ത്രണ്ട്.
ചിത്രത്തിലെ ഏറ്റവും മികച്ച കോമ്പോയാണ് വിനായകനും ഷൈന്‍ ടോം ചാക്കോയും. അന്ത്രോ, പത്രോസ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ വിനായകനും ഷൈന്‍ ടോം ചാക്കോയും അവതരിപ്പിക്കുന്നത്. ഇരുവരും സഹോദരങ്ങളാണ്. പത്രോസിനെ പത്രോ എന്നാണ് പരിചയക്കാര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.
അന്ത്രോയും പത്രോയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാന്‍ വിനായകനും ഷൈനും ആദ്യത്തെ രംഗം മുതലേ സാധിക്കുന്നുണ്ട്. 12 പേരടങ്ങുന്ന ഗുണ്ടാപടയുടെ നേതാവാണ് അന്ത്രോ. അന്ത്രോ കഴിഞ്ഞാല്‍ ഈ ഗ്രൂപ്പിലെ രണ്ടാമന്‍ പത്രോയാണ്.
വിനായകന്റെ അപാര സ്‌ക്രീന്‍ പ്രസന്‍സാണ് പന്ത്രണ്ടിന്റെ മറ്റൊരു ആകര്‍ഷക ഘടകം. ജ്യേഷ്ഠനെന്ന നിലയിലുള്ള പക്വത വിനായകന്റെ അന്ത്രോയ്ക്കുണ്ട്. അതേസമയം അല്‍പം ചൈല്‍ഡിഷായ ബഹളം വെച്ച് നടക്കുന്ന കഥാപാത്രമാണ് ഷൈനിന്റേത്. ചേട്ടനും അനിയനും തമ്മിലുള്ള സ്‌നേഹവും വഴക്കും പിണക്കവുമെല്ലാം ഗംഭീരമായി തന്നെ ഇരുവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും തനതായ അഭിനയശൈലിയില്‍ മികവ് പന്ത്രണ്ടിലും ആവര്‍ത്തിച്ചിരുന്നു.
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മിച്ചത്. സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Vinayakan and Shine Tom Chacko are the best combo in panthrand movie