| Wednesday, 24th April 2024, 5:07 pm

ഇല്ലുമിനാറ്റി എന്ന വാക്ക് ആദ്യം അവര്‍ വേണ്ട എന്ന് പറഞ്ഞു: വിനായക് ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തിയേറ്ററില്‍ മുന്നേറുന്ന സിനിമയാണ് ആവേശം.

നിരവധി ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളുടെ ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

വിനായക് ശശികുമാര്‍ രചിച്ച ജാഡ, ഗലാട്ട, ഇല്ലുമിനാറ്റി എന്ന മൂന്ന് ഗാനങ്ങളാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

‘ഇലുമിനാറ്റി സോങ്ങാണ് ഞാന്‍ ആദ്യം എഴുതിയത് , ഇല്ലുമിനാറ്റി എന്ന വാക്ക് സുഷിനെയും ജിത്തുവിനെയും കൊണ്ട് അപ്രൂവ് ചെയ്യിക്കാന്‍ പാടുപ്പെട്ടു. സുഷിനാണ് ഇല്ലുമിനാറ്റി എന്ന വാക്കും അതിലെ വരികളും ആദ്യം വേണ്ട എന്ന് പറഞ്ഞത് ‘ മീഡിയ വണിനോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായക് ശശികുമാര്‍.

‘ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ച് രോമാഞ്ചം ചെയ്തത് കൊണ്ടും അത് വിജയിച്ചതിന്റെ കോണ്‍ഫിഡന്‍സ് ഈ സിനിമ ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു അത് വെച്ചായിരുന്നു ഇതിലെ ഒരോ പാട്ടുകളും ചെയ്തത്. എന്റെ പാട്ടുകളില്‍ എപ്പോഴും കേട്ട് പരിചിതമായ വാക്കുകളായിരിക്കണം,എന്നാല്‍ പരിചിതമല്ലാത്ത സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന പുതുമയായിരിക്കണം എന്നാണ് എന്റെ അപ്പ്രോച്ച്’ .

ഇല്ലുമിനാറ്റി മാത്രം ഞങ്ങള്‍ ഷൂട്ടിന്‍ മുമ്പ് ചെയ്തതാണ് ,ശേഷം ജാഡയും ഗലാട്ടയും നാചുറലി സംഭവിക്കുകയായിരുന്നു.


പാട്ടുകളിലെ ആദ്യ ഫീഡ്ബാക്ക് എപ്പോഴും നസ്രിയയുടെ അടുത്ത് നിന്നാണ് കിട്ടാറുള്ളത്, എന്ന് വിനായക് പറഞ്ഞു. സമീര്‍ താഹിറും വിവേക് ഹര്‍ഷനും ചേര്‍ന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യം ആണ്.

Content Highlight: Vinayak Sasikumr Talk About  Illuminatty Song

We use cookies to give you the best possible experience. Learn more