മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. സിനിമാ അവതരണത്തില്‍ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അദ്ദേഹം. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല.
സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയിരുന്നു. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ ഗെറ്റപ്പുമായിരുന്നു ഏറ്റവും വലിയ ചര്‍ച്ചയായത്.
സ്തുതിക്ക് വരികള്‍ എഴുതിയിരുന്നത് വിനായകന് ശശികുമാര്‍ ആയിരുന്നു. ഈ പാട്ടിന് വേറെയും ലിറിക്‌സ് ഉണ്ടായിരുന്നെന്നാണ് വിനായക് പറയുന്നത്. അതില്‍ ഏത് വേണമെന്ന് തനിക്കും സുഷിനും സംശയമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന് ശശികുമാര്‍.
‘സ്തുതിക്ക് സത്യത്തില്‍ വേറെയും ലിറിക്‌സ് ഉണ്ടായിരുന്നു. ഇപ്പോള്‍ ഉള്ളതല്ലാതെ അതിന് വേറെയും വേര്‍ഷന്‍സ് എഴുതിയിരുന്നു.
ഇതിന്റെ ഓപ്പോസിറ്റ് വൊക്കാബുലറിയൊക്കെ വെച്ചിട്ടായിരുന്നു അത്. ഇപ്പോഴുള്ള സ്തുതി ലവ് സോങ്ങില്‍ പൊതിഞ്ഞ ഹേറ്റ് സ്പീച്ചാണല്ലോ. പക്ഷെ മറ്റേത് അങ്ങനെ ആയിരുന്നില്ല. അത് പച്ചയ്ക്ക് ഹേറ്റ് സ്പീച്ചായിരുന്നു.
ഇതില്‍ ഏത് വേണമെന്ന് എനിക്കും സുഷിനും കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അവസാനം ആ തീരുമാനം അമലേട്ടന് വിട്ടുകൊടുത്തു. അദ്ദേഹം എന്നെ വിളിച്ചു. ‘താന്‍ ഒരു പാട്ടിന് ആറ് പാട്ടിന്റെ പണിയെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനിയും അതില്‍ പണിയണ്ട’ എന്ന് പറഞ്ഞു.
Content Highlight: Vinayak Sasikumar Talks About Sthuthi Song In Bougainvillea