ഭീഷ്മ പർവ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലി നേരട്ടെ’ ഇപ്പോൾ ഏറ്റവും ഒടുവിലായി ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ തുടങ്ങി നവ മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ രചിച്ച ഗാനരചയിതാവാണ് വിനായക് ശശികുമാർ. നിലവിൽ മലയാളത്തിൽ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക്.
ജീത്തു ജോസഫിന്റെ നേര്, ട്വൽത്ത് മാൻ, റാം, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗാനങ്ങൾ എഴുതിയത് വിനായകാണ്. മോഹൻലാൽ – ജീത്തു കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ചില കാരണങ്ങളാൽ ചിത്രത്തിന്റെ ഷൂട്ട് മുടങ്ങിയിരിക്കുകയാണ്.
എന്നാൽ മോഹൻലാൽ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻലാലിനായി എഴുതിയ ഒരു ഇംഗ്ലീഷ് തീം സോങ്ങിനെ കുറിച്ച് പറയുകയാണ് വിനായക് ശശികുമാർ. ആദ്യമായി ഇംഗ്ലീഷിൽ എഴുതുന്ന പാട്ടാണ് അതെന്നും ജയിംസ് ബോണ്ട് ചിത്രങ്ങളിലെ പാട്ടുകൾ പോലെയാണ് അതെന്നും വിനായക് പറയുന്നു. സിനിമയിലെ എല്ലാവർക്കും പാട്ട് ഇഷ്ടമായെന്നും വിനായക് സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.
‘ജീത്തു ജോസഫ് സാറിന്റെ പടത്തിലാണ് ആദ്യം ഇംഗ്ലീഷിൽ എഴുതുന്നത്. റാം എന്ന മോഹൻലാൽ നായകനായ ചിത്രമാണത്. അത് ഇറങ്ങിയിട്ടില്ല. ഇറങ്ങാൻ പോവുന്നേയുള്ളൂ.
റാമിന് ഒരു തീം സോങ് വേണം. അത് ഇംഗ്ലീഷിൽ എഴുതിയാലോയെന്ന് എന്റെ മനസിൽ ഒരു ഐഡിയ തോന്നി. അങ്ങനെ ഞാൻ എഴുതിയിട്ട് ജീത്തു സാറിന് കാണിച്ച് കൊടുത്തു.
അത് അവർക്കെല്ലാം നന്നായി വർക്കായി. നല്ല ഇഷ്ടമായി. ഒരു മാസ് സോങ് ആണെന്ന് പറയാം. പക്ഷെ ഇന്ത്യൻ ടൈപ്പ് മാസ് സോങ്ങല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയിലൊക്കെ വരുന്ന പോലൊരു പാട്ടണത്,’വിനായക് ശശികുമാർ പറയുന്നു.
Content Highlight: Vinayak Sasikumar Talk About Theme Song Of Mohanlal In Ram Movie