'ഇല്ലുമിനാറ്റി' സോങ് കൗതുകം കൊണ്ട് പൃഥ്വിക്ക് അയച്ചുകൊടുത്തിരുന്നു, അദ്ദേഹം ഒരു മറുപടിയും തന്നു: വിനായക് ശശികുമാർ
Entertainment
'ഇല്ലുമിനാറ്റി' സോങ് കൗതുകം കൊണ്ട് പൃഥ്വിക്ക് അയച്ചുകൊടുത്തിരുന്നു, അദ്ദേഹം ഒരു മറുപടിയും തന്നു: വിനായക് ശശികുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th June 2024, 11:34 am

ഭീഷ്മ പാർവ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലികൾ നേരട്ടെ’ ഇപ്പോൾ ഏറ്റവും ഒടുവിലായി ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ തുടങ്ങി നവ മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ രചിച്ച ഗാനരചയിതാവാണ് വിനായക് ശശികുമാർ.

നിലവിൽ മലയാളത്തിൽ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക്. തൊട്ടതെല്ലാം ഹിറ്റാക്കിയ വിനായക് ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന പാട്ട് പൃഥ്വിരാജിന് അയച്ചുകൊടുത്ത അനുഭവം പങ്കുവെക്കുകയാണ് വിനായക്.

ഇല്ലുമിനാറ്റി പാട്ട് ഇറങ്ങിയപ്പോൾ കൗതുകം തോന്നിയിട്ടാണ് പൃഥ്വിരാജിന് അയച്ചുകൊടുത്തതെന്നും പൃഥ്വിക്ക് പാട്ട് ഇഷ്ടമായെന്നും പിന്നീട് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലും താൻ പാട്ടെഴുതിയെന്നും വിനായക് പറഞ്ഞു.

സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു വിനായക്. പാട്ടിനെ അഭിനന്ദിച്ചു കൊണ്ട് വിനീത് ശ്രീനിവാസനും തനിക്ക് മെസേജ് അയച്ചെന്നും വിനായക് ശശികുമാർ പറഞ്ഞു.

‘ഒരുപാടുപേരുണ്ട്. ഇല്ലുമിനാറ്റി സോങ് ഇറങ്ങിയപ്പോൾ കൗതുകത്തിന് പൃഥ്വിരാജിന് അയച്ചുകൊടുത്തിരുന്നു. അദ്ദേഹം ‘ആവേശ’ത്തിലെ എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടു എന്ന് പ്രതികരിച്ചു.

പിന്നീട് ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ പാട്ടും പൃഥ്വിക്ക് വളരെ ഇഷ്ടപ്പെട്ടു. അതുപോലെ വിനീത് ശ്രീനിവാസനും ഇല്ലുമിനാറ്റി സോങ്ങിന് പ്രശംസ അറിയിച്ചിരുന്നു,’വിനായക് ശശികുമാർ പറ

Content Highlight: Vinayak Sasikumar Talk About Prithviraj and Illuminatty  Song