മോനേ എന്ന് വിളിച്ച് ലാലേട്ടൻ ചില കറക്ഷൻസൊക്കെ പറയും; ബറോസിലെ അനുഭവം പങ്കുവെച്ച് വിനായക് ശശികുമാർ
Entertainment
മോനേ എന്ന് വിളിച്ച് ലാലേട്ടൻ ചില കറക്ഷൻസൊക്കെ പറയും; ബറോസിലെ അനുഭവം പങ്കുവെച്ച് വിനായക് ശശികുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 1:50 pm

നിലവിൽ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ഗാന രചയിതാവാണ് വിനായക് ശശികുമാർ.

ഇപ്പോൾ തിയേറ്ററിൽ തകർത്തോടിക്കൊണ്ടിരിക്കുന്ന ആവേശവും മമ്മൂട്ടി ചിത്രം ഭീഷ്മ പർവം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വിനായക് മോഹൻലാലിനൊപ്പം ബറോസ് എന്ന ചിത്രത്തിൽ വർക്ക്‌ ചെയ്തതിനെ കുറിച്ച് പറയുകയാണ്.

തന്നെ അവിടെ പരിചയപ്പെടുത്തുന്നത് സംവിധായകൻ ടി. കെ. രാജീവ് കുമാർ ആണെന്നും താൻ എഴുതിയ പാട്ടുകൾക്ക് മോഹൻലാൽ സ്നേഹത്തോടെ കറക്ഷൻസ് പറഞ്ഞ് തരുമായിരുന്നുവെന്നും വിനായക് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനായക്.

‘ബറോസ് എന്ന സിനിമയിലെ ഏറ്റവും വലിയ സീനിയേർസുമുണ്ട് ജൂനിയേർസുമുണ്ട്. ഞാൻ അവരോടൊപ്പമെല്ലാം ഇരുന്ന് പാട്ടെഴുതി. ഞാൻ പാട്ടെഴുതി രാജീവ്‌ സാറിനെ (ടി. കെ.രാജീവ് കുമാർ)കാണിച്ചു.

അദ്ദേഹത്തിന്റെ കോളാബി എന്ന ചിത്രത്തിൽ ഞാനും വർക്ക്‌ ചെയ്തിരുന്നു. അദ്ദേഹമാണ് ശരിക്കും എന്നെ ബറോസിൽ ഇൻട്രോഡ്യൂസ് ചെയ്യുന്നത്. ഇവരുടെയൊക്കെ മുന്നിൽ ഈ പാട്ട് അവതരിപ്പിക്കുക എന്നത് വലിയ അനുഭവമായിരുന്നു.

 

ലാൽ സാർ എന്ന സംവിധായകൻ സിറ്റുവേഷൻസ് പറഞ്ഞ് തന്ന് വരികളൊക്കെ എടുത്ത് നോക്കും. അദ്ദേഹം തന്നെ അത് പാടി നോക്കും. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമാണ്.

ചെറിയ ചെറിയ കറക്ഷൻസൊക്കെ പറയുമായിരുന്നു. മോനേ എന്ന് വിളിച്ച് ചില കാര്യങ്ങളൊക്കെ സ്നേഹത്തോടെ അദ്ദേഹം പറഞ്ഞ് തരുമായിരുന്നു. നമ്മൾ അഭിമുഖങ്ങളിലും സിനിമയിലുമൊക്കെ കാണുന്ന അതേ ലാലേട്ടൻ തന്നെയാണ് സിനിമ സംവിധാനം ചെയ്യുമ്പോഴും,’വിനായക് ശശികുമാർ പറയുന്നു.

Content highlight: Vinayak Sasikumar Talk About Mohanlal