ഈയിടെ വലിയ ഹൈപ്പോടെ മലയാളത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വലിബൻ.
പുതിയ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. പ്രതീക്ഷിച്ച വിജയവും ചിത്രം നേടിയില്ല.
എന്നാൽ ഒരു സിനിമ കാണാൻ പോവുമ്പോൾ മുൻധാരണകൾ വെച്ച് പോവുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് വിനയ് ഫോർട്ട് പറയുന്നു. വാലിബന്റെ റിലീസിന് ശേഷം ബോളിവുഡ് താരം അനുരാഗ് കശ്യപ്, വെജിറ്റേറിയൻ ഹോട്ടലിൽ ചെന്ന് ബീഫ് ചോദിക്കരുത് എന്ന് പറഞ്ഞിരുന്നു.
അതിനെ കുറിച്ചും വിനയ് ഫോർട്ട് പറഞ്ഞു. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫാമിലിയുടെ ഭാഗമായി ഫിലിം ബീറ്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘നമ്മൾ ഒരു സിനിമയുടെ കോൺടെസ്റ്റിൽ പറയുന്നതിനേക്കാൾ, ഇപ്പോൾ ഞാൻ അഭിനയിച്ച ഫാമിലി, ഫാമിലിയാവുന്നത് ഡോൺ സംവിധാനം ചെയ്യുന്നത് കൊണ്ടാണ്.
ഫാമിലിയുടെ സ്ക്രിപ്റ്റ് ഡോൺ എനിക്ക് തന്നിട്ട് ഞാനാണ് സംവിധാനം ചെയ്യുന്നതെങ്കിൽ അത് വേറെയൊരു സിനിമയായിരിക്കും. അതപ്പോൾ എന്റെയൊരു സിനിമയായി മാറും.
അതുകൊണ്ട് തന്നെ ഞാനൊരു സിനിമ തിയേറ്ററിൽ കാണാൻ പോവുമ്പോൾ മുൻധാരണകൾ വെച്ചുകൊണ്ട് പോവുന്നതിൽ അർത്ഥമില്ല.
അനുരാഗ് കശ്യപ് പറഞ്ഞ പോലെ, വെജിറ്റേറിയൻ ഹോട്ടലിൽ ചെന്ന് ബീഫ് ചോദിച്ചിട്ട് കാര്യമില്ലല്ലോ. ഓരോ സിനിമയ്ക്കും ഓരോ ആസ്വാദനമുണ്ടല്ലോ,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fortt Talk About Statement Of Anurag Kashyap About Malikotte Valiban