| Friday, 10th May 2024, 9:09 am

ഫഹദൊക്കെ സേഫല്ലേ, നമ്മുടെയൊക്കെ കാര്യം അങ്ങനെയാണോ: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷത്തെ അടുത്ത സൂപ്പർഹിറ്റ് ആയിരിക്കുകയാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ആയിരുന്നു നായകൻ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫഹദ് ഓടി നടന്ന് പ്രൊമോഷൻ ചെയ്യുന്നത് പ്രേക്ഷകർ കണ്ടതാണ്.

പൊതുവെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്ത ഫഹദ്, സ്വന്തമായി നിർമിക്കുന്ന സിനിമകൾക്ക് മാത്രമേ പ്രൊമോഷന് പങ്കെടുക്കുകയുള്ളൂ എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്‌.

സിനിമ നന്നാവുക എന്നതാണ് പ്രധാനമെന്നും ഫഹദിന് ഈ സമയത്ത് പ്രൊമോഷൻ ഇല്ലെങ്കിലും കുഴപ്പമില്ലെന്നും വിനയ് പറയുന്നു. ഫഹദ് ഒരു പാൻ ഇന്ത്യൻ നടൻ ആണെന്നും തന്റെ സിനിമകൾക്കെല്ലാം പ്രൊമോഷൻ വേണ്ടി മുന്നിട്ട് ഇറങ്ങിയാലും നല്ല സിനിമയാണെങ്കില്ലേ പ്രേക്ഷകർ കാണുകയുള്ളൂവെന്നും വിനയ് ഫോർട്ട് പറഞ്ഞു. മീഡിയ വണിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘ആത്യന്തികമായി സിനിമ നന്നാവുക എന്നതാണ് പ്രധാനം. ഫഹദ് ഫാസിലിനൊക്കെ ഈ സമയത്തും പ്രൊമോഷൻ ഇല്ലെങ്കിലും ഓക്കെയാണ്. എന്നിട്ടും അയാൾ ഓടി നടന്ന് ആവേശത്തിന്റെ പ്രൊമോഷൻ ചെയ്തു. അയാൾ കോളേജിൽ പോവുന്നതും ഡാൻസ് കളിക്കുന്നതുമൊക്കെ ഞാൻ കണ്ടു.

അപ്പോൾ പ്രൊമോഷൻ ഇല്ലായെന്ന് പറയുന്നത് തെറ്റാണ്. ഒന്ന് ആലോചിച്ച് നോക്കിയാൽ മനസിലാവും, മഹേഷിന്റെ പ്രതികാരത്തിന്റെ ടൈമിലൊക്കെ ഒരുപാട് പ്രൊമോഷന് പോവുകയും ടി.വി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫഹദ്.

പിന്നെ ഒരു കാര്യമുണ്ട്, ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്ടറാണ്. അതിനപ്പുറത്തേക്ക് അയാൾക്ക് വലിയ ക്രെഡിബിലിറ്റിയുണ്ട്. അതുകൊണ്ട് പ്രൊമോഷൻ അത്ര ഇല്ലെങ്കിലും അയാൾക്ക് ഓക്കെയാണ്.

എന്നാലും പ്രൊമോഷൻ ചെയ്യും. അയാൾ ഏതോ കോളേജിൽ പോയി ഡാൻസ് കളിക്കുന്നത് വരെ ഞാൻ കണ്ടു. അയാൾ പ്രൊഡ്യൂസ് ചെയ്ത പടമായത് കൊണ്ട് മലയൻ കുഞ്ഞിനും നല്ല പ്രൊമോഷൻ ഉണ്ടായിരുന്നു.

പക്ഷെ മഹേഷിന്റെ പ്രതികാരമൊക്കെ പ്രൊമോഷൻ ചെയ്ത പോലെ ഇപ്പോൾ ഒരു പടം പ്രൊമോഷൻ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഫഹദിനെ പോലെ പാൻ ഇന്ത്യൻ റീച്ചുള്ള ഒരു ആക്ടർ എന്തായാലും കേരളത്തിലില്ല.

അയാളുടെ സിനിമയുടെ ബിസിനസ് ഓൾറെഡി സേഫാണ്. നമ്മളൊക്കെ ചെയ്യുന്ന കുഞ്ഞ് സിനിമകൾ നല്ലതാണെന്ന് ആളുകൾ അറിഞ്ഞാൽ മാത്രമേ തിയേറ്ററിൽ വരുകയുള്ളൂ,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight:  Vinay Fortt Talk About Fahad Fazil

Latest Stories

We use cookies to give you the best possible experience. Learn more