2024 അല്ലേ, ലിപ് ലോക്കെല്ലാം ഇനിയും ചർച്ചയാക്കണോ? ബാക്കി സീനുകൾ പോലെ തന്നെയായിരുന്നു ആ രംഗവും: വിനയ് ഫോർട്ട്‌
Entertainment
2024 അല്ലേ, ലിപ് ലോക്കെല്ലാം ഇനിയും ചർച്ചയാക്കണോ? ബാക്കി സീനുകൾ പോലെ തന്നെയായിരുന്നു ആ രംഗവും: വിനയ് ഫോർട്ട്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2024, 7:36 pm

നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിയേറ്ററിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. 14 അംഗങ്ങൾ ഉള്ള അരങ്ങെന്ന ഒരു നാടക ട്രൂപ്പിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസാരിക്കുന്നത്.

വിനയ് ഫോർട്ട്‌, കലാഭവൻ ഷാജോൺ, സറിന് ശിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്.

ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോർട്ട്‌. ചിത്രത്തിൽ ഒരു സീനിൽ വിനയ് ഫോർട്ടും നായികയും തമ്മിൽ ലിപ് ലോക്ക് ചെയ്യുന്നുണ്ട്. സിനിമയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള രംഗമായിരുന്നു അത്.

ആട്ടം ഇറങ്ങിയ ശേഷം ലിപ് ലോക്കിനെ കുറിച്ച് ആരും സംസാരിച്ചില്ലേ എന്ന ചോദ്യത്തിന് വാർത്ത സമ്മേളനത്തിൽ ഉത്തരം പറയുകയാണ് വിനയ് ഫോർട്ട്‌.

വർഷം 2024 ആയില്ലേ ഇനിയും അതെല്ലാം ചർച്ച ചെയ്യേണ്ടതുണ്ടോയെന്ന് വിനയ് ചോദിക്കുന്നു. മറ്റുള്ള സീനുകൾ പോലെ തന്നെയായിരുന്നു അതെന്നും പ്രത്യേകതകളൊന്നും തോന്നിയില്ലെന്നും വിനയ് പറഞ്ഞു.

‘ഇത്‌ 2024 അല്ലേ? ലിപ് ലോക്ക് ഒക്കെ ഇനി ചർച്ചയാക്കണോ. ലിപ് ലോക്ക് സിനിമയിൽ ചെയ്തപ്പോൾ പോലും അത്ര വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. മറ്റേതൊരു സീൻ ചെയ്യുന്ന പോലൊരു സീൻ മാത്രമായിരുന്നു.

ആ സിനിമയെ സംബന്ധിച്ച് ഭയങ്കര പ്രധാനപ്പെട്ട, ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമായിരുന്നു അത്,’വിനയ് ഫോർട്ട് പറയുന്നു.

Content Highlight: Vinay Fortt Talk About A Scene In Attam Movie