| Thursday, 9th May 2024, 4:07 pm

അയാളുടെ അത്രയും റീച്ചുള്ള പാൻ ഇന്ത്യൻ ആക്ടർ നിലവിൽ മലയാളത്തിലില്ല: വിനയ് ഫോർട്ട്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇൻഡസ്ട്രിയിലെ സിനിമകളിലൂടെ മറ്റു ഭാഷകളെ ഞെട്ടിക്കുകയാണ് മലയാള സിനിമ. കണ്ടന്റ് കൊണ്ടും മേക്കിങ് കൊണ്ടും എന്നും തലയുയർത്തി നിന്നിട്ടുണ്ട് മലയാള സിനിമകൾ.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം തുടങ്ങി മലയാളത്തിലെ ഒരുവിധം താരങ്ങളെല്ലാം അന്യഭാഷയിൽ ചെന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. യുവതാരങ്ങളും ഒട്ടും മോശമല്ല.

ആ കാര്യത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ സിനിമകളുടെ ഭാഗമായിട്ടുള്ള നടനാണ് ഫഹദ് ഫാസിൽ. വിക്രം, പുഷ്പ, മാമന്നൻ, സൂപ്പർ ഡിലക്സ് തുടങ്ങി അന്യ ഭാഷകളിൽ ഫഹദ് കൈവെച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്.
അവസാനമായി റിലീസായ ഫഹദ് ചിത്രം ആവേശത്തെ പ്രശംസിച്ച് കൊണ്ട് വിഘ്‌നേഷ് ശിവൻ, സാമന്ത തുടങ്ങിയവരും മുന്നോട്ട് വന്നിരുന്നു.

ഫഹദിനോളം പാൻ ഇന്ത്യൻ റീച്ചുള്ള ഒരു അഭിനേതാവ് മലയാളത്തിൽ ഇല്ലെന്നാണ് വിനയ് ഫോർട്ട്‌ പറയുന്നത്. ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ നടൻ ആണെന്നും അതുകൊണ്ട് തന്നെ സിനിമയുടെ പ്രൊമോഷൻ കുറവാണെങ്കിലും കുഴപ്പമില്ലെന്നും താരം മീഡിയ വണിനോട്‌ പറഞ്ഞു.

‘ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്ടറാണ്. അതിനപ്പുറത്തേക്ക് അയാൾക്ക് വലിയ ക്രെഡിബിലിറ്റിയുണ്ട്. അതുകൊണ്ട് പ്രൊമോഷൻ അത്ര ഇല്ലെങ്കിലും അയാൾക്ക് ഓക്കെയാണ്.

എന്നാലും പ്രൊമോഷൻ ചെയ്യും. അയാൾ ഏതോ കോളേജിൽ പോയി ഡാൻസ് കളിക്കുന്നത് വരെ ഞാൻ കണ്ടു. അയാൾ പ്രൊഡ്യൂസ് ചെയ്ത പടമായത് കൊണ്ട് മലയൻ കുഞ്ഞിനും നല്ല പ്രൊമോഷൻ ഉണ്ടായിരുന്നു.

പക്ഷെ മഹേഷിന്റെ പ്രതികാരമൊക്കെ പ്രൊമോഷൻ ചെയ്ത പോലെ ഇപ്പോൾ ഒരു പടം പ്രൊമോഷൻ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഫഹദിനെ പോലെ പാൻ ഇന്ത്യൻ റീച്ചുള്ള ഒരു ആക്ടർ എന്തായാലും കേരളത്തിലില്ല.

അയാളുടെ സിനിമയുടെ ബിസിനസ് ഓൾറെഡി സേഫാണ്. നമ്മളൊക്കെ ചെയ്യുന്ന കുഞ്ഞ് സിനിമകൾ നല്ലതാണെന്ന് ആളുകൾ അറിഞ്ഞാൽ മാത്രമേ തിയേറ്ററിൽ വരുകയുള്ളൂ,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Fortt Says That Fahad Fazil Is A Pan Indian Actor

We use cookies to give you the best possible experience. Learn more