തമാശ സിനിമയിലെ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും ഷൂട്ടിങ് ലൊക്കേഷനിലെ ചില അനുഭവങ്ങളും പങ്കുവെക്കുകയാണ് നടൻ വിനയ് ഫോർട്ട്. സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ അടിപൊളിയാണെന്നും അതിലെ എല്ലാ ഡിപ്പാർട്മെന്റും കൃത്യമായാണ് വർക്ക് ചെയ്തതെന്നും വിനയ് പറയുന്നുണ്ട്.
തമാശ സിനിമയിലെ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും ഷൂട്ടിങ് ലൊക്കേഷനിലെ ചില അനുഭവങ്ങളും പങ്കുവെക്കുകയാണ് നടൻ വിനയ് ഫോർട്ട്. സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ അടിപൊളിയാണെന്നും അതിലെ എല്ലാ ഡിപ്പാർട്മെന്റും കൃത്യമായാണ് വർക്ക് ചെയ്തതെന്നും വിനയ് പറയുന്നുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി.വയനാടനാണെന്നും സിനിമയിൽ മുപ്പത് ദിവസം തന്റെ തല വടിച്ചിരുന്നെന്നും വിനയ് പറഞ്ഞു. എന്നാൽ ഒരു ദിവസം പോലും തലയിൽ നിന്ന് രക്തം വന്നില്ലെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമാകയായിരുന്നു താരം.
‘സമീർ താഹിറാണ് ക്യാമറ ചെയ്തത്. ഷൈജു ഖാലിദ് ത്രൂ ഔട്ട് സിനിമയിൽ കൂടെയുണ്ട്. ഒരു ഷോട്ട് അപ്പ്രൂവ് ആവണമെങ്കിൽ രണ്ടുപേരും പറയണം. മികച്ച കോസ്റ്റ്യൂം ഡിസൈനർ ഉണ്ട്. എനിക്ക് അനിയനെ പോലെ ഉള്ളവനാണ്. അവൻ എന്നെക്കൊണ്ട് ആനവാൽ മോതിരമൊക്കെ ഇടാൻ പറഞ്ഞു. നീയൊന്ന് പോയെ ഇതൊന്നും ആളുകൾ കാണാൻ പോകുന്നില്ല, ബുദ്ധിമുട്ട് ആണ് എന്നൊക്കെ ഞാൻ അവനോട് പറഞ്ഞു.
‘ഏട്ടാ, നിങ്ങൾ അത് പറയരുത് കേട്ടോ. ഇയാൾക്ക് കുറച്ചു പേടി ഒക്കെ ഉള്ളതാണ്. അല്ലെങ്കിൽ ബാറ്റയുടെ ഷൂ ഇടും’ എന്നൊക്കെ പറഞ്ഞു. പഴയ വസ്ത്രം എടുത്തിട്ട് ഡ്രൈ ക്ലീൻ ചെയ്തു തരിക. ഇതൊക്കെയായിരുന്നു അവന്റെ പണി. ഓരോരോ ആളുകൾ അവരവരുടെ പണി കറക്റ്റ് ആയിട്ട് എടുത്തു കഴിഞ്ഞാൽ സിനിമ വിജയിക്കും.
മേക്കപ്പ് ചെയ്തത് ആർ.ജി.വയനാടനാണ്. ഞാൻ ഇതുവരെ അവന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. ഒരു പത്ത് മുപ്പത് ദിവസം എന്റെ തല വടിച്ചിരുന്നല്ലോ. ഒരു തവണ പോലും എന്റെ തല പൊട്ടിയിട്ടില്ല. ഞാൻ തുടക്കത്തിലെ പറഞ്ഞിരുന്നു തല പൊട്ടിയാൽ മരണമാണ് കേട്ടോ എന്ന്. നമ്മളല്ല ഇതൊന്നും ചെയ്യുന്നത്. ഇത് ഓരോ ഡിപ്പാർട്മെന്റിലുള്ള പ്രഗത്ഭരായിട്ടുള്ള മിടുക്കന്മാരായിട്ടുള്ള ആളുകളുണ്ട്,’ വിനയ് ഫോർട്ട് പറഞ്ഞു.
Content Highlight: Vinay fortt about Thamasha movie’s costume