| Tuesday, 9th January 2024, 4:28 pm

അദ്ദേഹത്തിന്റെ ഒരു വാക്കിലാണ് ആ സിനിമയിൽ അഭിനയിച്ചത്; സൂപ്പർസ്റ്റാറുകൾക്ക് മാത്രം കേൾക്കാൻ വിധിക്കപ്പെട്ട വാക്കാണത്: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻകുമാർ ഫാൻസിൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് കരുതിയെന്ന് നടൻ വിനയ് ഫോർട്ട്. കാരണം മാലിക്കും ചുരുളിയും ഒരേസമയം ചെയ്തുകൊണ്ടിരിക്കുന്നതാണെന്നും അതിനിടയിൽ വേറൊരു പടം തനിക്ക് താങ്ങാൻ കഴില്ലെന്ന് കരുതിയെന്നും വിനയ് പറഞ്ഞു.

തനിക്ക് ഡേറ്റ്‌സിന്റെ പ്രശ്നമാണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നോട് ഒരു വാക്ക് പറഞ്ഞെന്നും വിനയ് പറയുന്നു. ആ ഒരു വാക്കോടുകൂടി താൻ ആ പടത്തിന് ഓക്കെ പറഞ്ഞെന്നും വിനയ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ആട്ടത്തിന്റെ വിശേഷങ്ങൾ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു താരം.

‘അയാൾക്ക് പ്രത്യേകിച്ച് ലുക്ക് ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് സിനിമ ചെയ്യാൻ പറ്റുമോ എന്ന് നല്ല കൺഫ്യൂഷൻ ആയിരുന്നു. ഞാൻ മാലിക്കും ചെയ്യുന്നുണ്ട്. അതേസമയം ചുരുളിയും ചെയ്യുന്നുണ്ട്. അതിനിടയിൽ എനിക്ക് ഒരു സിനിമ കൂടി അഫോർഡ് ചെയ്യാൻ പറ്റില്ല. രണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്.

ജിസ്മോൻ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നു. അതിലാണ് ഞാൻ അവരുടെ പടത്തിലേക്ക് ഇന്നായത്. ഞാൻ വിചാരിച്ചു അത് ചെയ്യാൻ പറ്റില്ല എന്ന്. ഞാൻ ഡേറ്റ് ഒക്കെ പ്രശ്നമാണെന്ന് പറഞ്ഞു. ‘ഡേറ്റ്സ് അല്ല ഇവിടെ പ്രധാനം, ഇവിടെ പ്രയോരിറ്റി വിനയ് ഫോർട്ടാണെന്ന്’ പറഞ്ഞു. അതങ്ങനെ ആരോടും പറയില്ല.

അത് സ്റ്റാർസിനോട് മാത്രം പറയുന്നത് ഞാൻ പറഞ്ഞു ഇനി ഒന്നുമില്ല ഇനി ഞാൻ ചെയ്തിരിക്കും. ഞാനെങ്ങനെയായിരുന്നു അതു തന്നെയാണ് ആ സിനിമയിൽ ചെയ്തിരിക്കുന്നത്. മാലിക്കിലെ എന്റെ അപ്പിയറൻസ് എടുത്തിട്ട് അങ്ങനെ തന്നെയാണ് ആ പടത്തിൽ ചെയ്തിരിക്കുന്നത്,’ വിനയ് ഫോർട്ട് പറഞ്ഞു.

തമാശ സിനിമയിലെ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും ഷൂട്ടിങ് ലൊക്കേഷനിലെ ചില അനുഭവങ്ങളും വിനയ് ഫോർട്ട് അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ അടിപൊളിയാണെന്നും അതിലെ എല്ലാ ഡിപ്പാർട്മെന്റും കൃത്യമായാണ് വർക്ക് ചെയ്തതെന്നും വിനയ് പറയുന്നുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി.വയനാടനാണെന്നും സിനിമയിൽ മുപ്പത് ദിവസം തന്റെ തല വടിച്ചിരുന്നെന്നും വിനയ് പറഞ്ഞു. എന്നാൽ ഒരു ദിവസം പോലും തലയിൽ നിന്ന് രക്തം വന്നില്ലെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.

Content Highlight: Vinay fortt about how he acted  in mohan kumar fans movie

Latest Stories

We use cookies to give you the best possible experience. Learn more