തന്റെ പുതിയ സിനിമയിലെ ലുക്കിനെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചും സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സിനിമയിൽ മേക്കപ്പ് ഇല്ലായെന്ന് പറഞ്ഞാൽ താൻ ഹാപ്പിയാണെന്നും ചുരുളി സിനിമയൊക്കെ അങ്ങനെയാണ് ഷൂട്ട് ചെയ്തതെന്നും വിനയ് ഫോർട്ട് പറഞ്ഞു. മേക്കപ്പോ അതുമായി ബന്ധപ്പെട്ട ഒരു പരിപാടിയും പാടില്ലായെന്ന് ലിജോ പെല്ലിശ്ശേരി തുടക്കത്തിലേ മേക്കപ്പ്മാനോട് പറഞ്ഞിരുന്നെന്നും വിനയ് കൂട്ടിച്ചേർത്തു.
അതുകൊണ്ട് തന്നെ മേക്കപ്പ്മാനൊന്നും ആ പ്രദേശത്തേക്ക് വന്നിരുന്നില്ലെന്നും വിനയ് ഫോർട്ട് പറയുന്നുണ്ട്. അത് തനിക്ക് നല്ല സുഖമായിരുന്നെന്നും വിനയ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ആട്ടത്തിന്റെ വിശേഷങ്ങൾ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ലുക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. രാജേഷ് രവി എന്ന് പറഞ്ഞ സുഹൃത്തിന്റെ പടമാണ്. അത് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ടുള്ള ലുക്കാണ്. അതിലെ സ്കിൻ ഡാർക്ക് ആണ്. ഡാർക്ക് സ്കിൻ നല്ല പണിയാണ്. എനിക്കാണെങ്കിൽ മേക്കപ്പ് ഇഷ്ടമേയല്ല. ഒരു മേക്കപ്പും ഇല്ല എന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ഹാപ്പിയാണ്.
ചുരുളിയൊക്കെ അങ്ങനെയാണ് ഷൂട്ട് ചെയ്തത്. പുള്ളി തുടക്കത്തിലെ മേക്കപ്പ്മാനോട് പറഞ്ഞു ‘മേക്കപ്പോ അതുമായി ബന്ധപ്പെട്ട ഒരു പരിപാടിയും പാടില്ല കേട്ടോ’ എന്ന്. ലിജോ ചേട്ടൻ പറഞ്ഞതുകൊണ്ട് മേക്കപ്പ് മാൻ ഒന്നും ആ പ്രദേശത്തേക്ക് വന്നിട്ടില്ല. കണ്ടിന്യൂയിറ്റി നോക്കിയാൽ മതി. അതുകൊണ്ട് ഒരാളും അടിക്കില്ല. അപ്പോൾ നമ്മൾ നല്ല കംഫർട്ടബിൾ ആണ്.
പക്ഷേ ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ലുക്കിന് വേണ്ടി ഒന്നരമണിക്കൂർ മേക്കപ്പിന് ഇരിക്കണം. കയ്യും കാലും ഒക്കെ കറുപ്പിക്കണ്ടേ? അയാൾ നല്ല കറുത്ത ആളാണ്. അത് ഭയങ്കര ടഫ് ആണ്. ഈ കറുപ്പ് കൂടാതെ ഒരു വിചിത്രമായിട്ടുള്ള ഒരു ലുക്ക് ഉണ്ട്. ഞാനും ലിജോ മോളുമാണ് മേജർ റോളുകൾ ചെയ്യുന്നത്,’ വിനയ് ഫോർട്ട് പറഞ്ഞു
Content Highlight: Vinay fortt about churuli movie’s look