മലയാളത്തിലെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം.
നിവിൻ പോളിയുടെ കരിയറിൽ വലിയ മാറ്റം ഉണ്ടാക്കിയ ചിത്രം കൂടിയാണ് പ്രേമം. അന്യഭാഷയിലടക്കം സ്വീകാര്യത നേടിയ ചിത്രം തെലുങ്കിൽ റീമേക്കും ചെയ്തിരുന്നു.
ചിത്രത്തിലെ വിനയ് ഫോർട്ട് ക്ലാസ്സ് എടുക്കുന്ന സീൻ കണ്ട് മലയാളികൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. എന്നാൽ ആ സീൻ സിനിമയിൽ ഇല്ലായിരുന്നുവെന്നും തനിക്ക് ഇഷ്ടമുള്ള പോലെ ചെയ്തപ്പോൾ അൽഫോൺസ് ഓക്കേ പറഞ്ഞതാണെന്നും വിനയ് ഫോർട്ട് പറയുന്നു. ജാങ്കോ സ്പേസ് ടി. വിയോട് സംസാരിക്കുകയായിരുന്നു താരം.
‘ജാവ സീക്വൻസ് പ്രേമം സിനിമയിൽ ഇല്ലാത്തതാണ്. ഞാൻ ക്ലാസ്സിൽ പഠിപ്പിക്കുന്നു, പടത്തിലെ നായകന്റെ എൻട്രി. അതാണ് സീൻ. നിവിൻ പോളിയും ടീമുമൊക്കെ എൻട്രി ചെയ്യുന്നു. അതായിരുന്നു പടം.
ക്ലാസ്സ് എടുക്കാൻ നോക്കുമ്പോൾ അതൊരു സ്റ്റേറ്റ്മെന്റ് പോലെയുള്ള സാധനമാണ്. ഞാൻ ബുക്ക് നോക്കിയപ്പോൾ ജാവയുടെ പ്രോപ്പർട്ടീസുണ്ട് അതിൽ. ജാവ സിമ്പിളാണ് പവർ ഫുളാണ് എന്നൊക്കെ പറയുന്നത് അതിന്റെ പ്രൊപ്പർട്ടീസാണ്.
ഞാൻ അത് വെറുതെ തുടങ്ങിയതാണ്. ഞാൻ നോക്കുമ്പോൾ അൽഫോൺസ് ചിരിക്കുന്നുണ്ട്. അൽഫോൺസ് പക്ഷെ കട്ട് പറയുന്നില്ല. ഞാനത് മുഴുവൻ പറഞ്ഞു കഴിഞ്ഞു. അടുത്ത പേജ് നോക്കുമ്പോൾ ഒരു പട്ടിയുടെയും പൂച്ചയുടെയുമെല്ലാം ഫോട്ടോയുണ്ട്.
ഞാൻ തോന്നിയതൊക്കെ ചെയ്ത് കൊണ്ടിരിക്കുകയാണ്. എല്ലാം കഴിഞ്ഞ് ഞാൻ ഷൂട്ട് കഴിഞ്ഞില്ലേയെന്ന് നോക്കുന്ന അവസ്ഥ വരെയെത്തി. അപ്പോഴാണ് കട്ട്. അതൊരു ഫിലിം മേക്കറുടെ കഴിവാണ്,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fort Talk About Premam Movie