അവതരണം കൊണ്ടും പുതുമ കൊണ്ടും ഈയിടെ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പെരുമാനി. അപ്പന് ശേഷം മജു സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്മാൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അവതരണം കൊണ്ടും പുതുമ കൊണ്ടും ഈയിടെ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പെരുമാനി. അപ്പന് ശേഷം മജു സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്മാൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോഴുള്ള ഒരു തമാശ പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്. ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്ത് അതിനെ കുറിച്ചൊരു ട്രോൾ നവാസ് വള്ളിക്കുന്ന് തനിക്ക് അയച്ച് തന്നിരുന്നുവെന്നും അതിന് തമാശ രൂപേണ മറുപടി കൊടുത്തപ്പോൾ നവാസ് അത് സീരിയസായി എടുത്തെന്നും വിനയ് ഫോർട്ട് പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.
‘പെരുമാനിയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ ഒരു ട്രോൾ വന്നു. ഗംഭീര ഔട്ട് ലുക്കിൽ സണ്ണി വെയ്ൻ, ലുക്മാൻ എന്നൊക്കെ പറഞ്ഞിട്ട് താഴത്ത് എന്റെ ഫോട്ടോ കൊടുത്തിട്ട്, പക്ഷേ ഇങ്ങേര് എന്ന് പറഞ്ഞ് കൊടുത്തിട്ടുണ്ട്. താഴത്ത് ലാലേട്ടൻ ചിരിക്കുന്ന ഒരു ചിത്രം.
ആ ട്രോൾ നവാസ് എനിക്ക് അയച്ച് തന്നു. എനിക്ക് കണ്ടപ്പോൾ ശരിക്കും നല്ല ചിരി വന്നു. നവാസ് എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നറിയാൻ ഞാൻ വെറുതെ ഒരു ഓഡിയോ മെസ്സേജ് അയച്ചു. നവാസേ എന്നോട് നിങ്ങൾക്ക് എന്തും ആവാമല്ലോ എന്നെ പരിഹസിച്ചോ, ചിരിച്ചോ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ഞാനൊരു മെസ്സേജ് അയച്ചു.
അതിന് നവാസ് ഒരു പത്ത് മിനിറ്റുള്ള ഓഡിയോ മെസ്സേജാണ് എനിക്ക് തിരിച്ചയച്ചത്. ഞാൻ വെറുതെ തമാശക്ക് അയച്ചതാണ്. നിങ്ങളും സണ്ണിയുമൊക്കെയാണ് സിനിമയിൽ എന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ. നിങ്ങളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല എന്നൊക്കെ പറഞ്ഞൊരു വലിയ മെസ്സേജ്,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Fort Shares A Funny Memory