| Saturday, 30th December 2023, 8:18 am

ആ ബോളിവുഡ് ചിത്രം പോലെ വയലൻസ് നിറഞ്ഞ സിനിമ എന്റെ സ്വപ്നമാണ്, ഉള്ളിൽ വയലൻസ് ഉള്ള ആളാണ് ഞാൻ: വിനയ് ഫോർട്ട്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത സിനിമകളിൽ വേറിട്ട വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് വിനയ് ഫോർട്ട്‌. തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ് താരം.

വയലൻസ്‌ നിറഞ്ഞ ഒരു സിനിമ ചെയ്യാൻ തനിക്ക്‌ ആഗ്രഹമുണ്ടെന്നാണ് വിനയ് ഫോർട്ട്‌ പറയുന്നത്. ഭയങ്കര ഇഷ്ടമുള്ള ഏരിയയാണ് വയലൻസ്‌ എന്നും അനിമൽ പോലൊരു സിനിമ ചെയ്യുക എന്നത് സ്വപ്നമാണെന്നും വിനയ് ഫോർട്ട്‌ പറഞ്ഞു.

താൻ അത്യാവശ്യം വയലൻസ് ഉള്ളിലുള്ള ആളാണെന്നും താരം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘സ്വപ്നമാണ് അങ്ങനെയൊരു വേഷം. എനിക്ക് ഭയങ്കര താത്പര്യം ഉള്ള ഒരു ഏരിയയാണ് വയലൻസ് എന്ന് പറയുന്നത്. സമൂഹത്തിന് ഉദ്ധരിക്കണമെന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരു സിനിമയുടെയും ഭാഗമായിട്ടില്ല. എന്നെ ആകെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് നല്ല തിരക്കഥകളും ഗംഭീര ഫിലിം മേക്കേഴ്സുമൊക്കെയാണ്.

ഈ കഴിഞ്ഞ ഐ. എഫ്. എഫ്. കെയിൽ എന്റെ രണ്ട് സിനിമകൾ ഉണ്ടായിരുന്നു. ഫാമിലിയും ആട്ടവും. ഞാൻ രണ്ട് സിനിമകളുടെയും കൂടെ നിന്നത് പുതിയ ആളുകളുടെ അങ്ങനെയൊരു പ്രൊജക്ട് ഓൺ ആക്കാൻ വേണ്ടിയാണ്. പക്ഷെ ഞാൻ അതിന്റെ സംവിധായകരോടാണ് നന്ദി പറയേണ്ടത്. കാരണം പൊതുവെ എനിക്ക് കിട്ടുന്ന സിനിമകളിൽ നിന്ന് വ്യത്യസ്തമായ സിനിമകൾ എനിക്ക് തരുന്നു എന്നതാണ് വലിയ കാര്യം.

അതുകൊണ്ട് തന്നെ അനിമൽ പോലെയൊരു സിനിമയൊക്കെ എന്റെ സ്വപ്നമാണ്. ഞാൻ അനിമൽ കണ്ടിട്ടില്ല. പക്ഷെ നമ്മൾ പുതിയ തരം കഥാപാത്രങ്ങളും സിനിമകളും ചെയ്യണം. എന്റെ ഉള്ളിൽ അത്യാവശ്യം വയലൻസ്‌ ഉള്ള ആളാണ്. വയലൻസ് ഏത്‌ തരത്തിലും ആവാമല്ലോ.

അത് മോശമായി ഉപയോഗിക്കാം. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. എന്റെയൊരു വളരെ വയലന്റ് ആയിട്ടുള്ള ഷേഡ് ഒരു സിനിമയിലും എനിക്ക് കാണിക്കാൻ പറ്റിയിട്ടില്ല,’ വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Fort Says That He Is Interested To Do Violence Based Films

We use cookies to give you the best possible experience. Learn more