| Saturday, 6th January 2024, 10:18 pm

നിങ്ങളുടെ ഇറച്ചി വിൽക്കപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മാർക്കറ്റ് ഉണ്ട്: വിനയ് ഫോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനിൽ ഒരാളാണ് വിനയ് ഫോർട്ട്. മാലിക്, ചുരുളി, പ്രേമം, സോമന്റെ കൃതാവ്, രാമചന്ദ്ര ബോസ് ആൻഡ് കോ, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിനയ് അഭിനയിച്ചിട്ടുണ്ട്. നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടത്തിന്റെ വിശേഷങ്ങൾ റെഡ് എഫ്.എമ്മുമായി പങ്കുവെക്കുകയാണ് വിനയ്.

സ്റ്റാർട്ടത്തിന്റെ പേരിൽ ലീഡ് റോൾസ് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു വിനയ് ഫോർട്ടിന്റെ മറുപടി. സിനിമ എന്ന് പറഞ്ഞാൽ മീറ്റ് ബിസിനസ് ആണെന്നും വിനയ് കൂട്ടിച്ചേർത്തു.

‘തീർച്ചയായിട്ടും, അത് മാരത്തോൺ ആണ്. ഇപ്പോഴും എപ്പോഴും അങ്ങനെയാണ്. സിനിമ എന്ന് പറഞ്ഞാൽ മീറ്റ് ബിസിനസ് ആണ്. നിങ്ങളുടെ ഇറച്ചി വിൽക്കപ്പെടുന്നുണ്ടോ നിങ്ങൾക്ക് മാർക്കറ്റ് ഉണ്ട്. നിങ്ങൾക്ക് ഗുഡ് റോൾസുണ്ട്. നിങ്ങൾക്ക് ഗുഡ് സിനിമയുണ്ട്. ഗുഡ് റൈറ്റേഴ്സ് ഉണ്ട് ഡയറക്ടേഴ്സ് ഉണ്ട് എല്ലാമുണ്ട്. നിങ്ങളുടെ ഇറച്ചിക്ക് എന്ത് ഉണ്ടായിട്ടും ഈ പറയുന്ന പോലെ വിൽക്കപ്പെടുന്നില്ലെങ്കിൽ ഒന്നുമില്ല. സിനിമ പൂർണമായിട്ടും സ്റ്റാർട്ടത്തിന് ബേസ് ചെയ്തിട്ടാണ്. അതുപോലെ എന്നോട് പറഞ്ഞ പല കഥകളിലും പിന്നീട് ഞാൻ ആ സിനിമയുടെ ഭാഗമാവാതിരുന്നിട്ട് വരെയുണ്ട്.

ആട്ടം സിനിമയ്ക്ക് വേണ്ടി ഉറക്കം ഒഴിവാക്കി പ്രൊമോഷന് പോകുന്ന അനുഭവും വിനയ് ഫോർട്ട് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഇന്നലെ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെനിക്ക് മെസേജ് അയച്ചു. ‘മാലിക്ക്, ചുരുളി, തുടങ്ങിയ സിനിമകളൊക്കെ കണ്ടിട്ട് ഞാൻ ചേട്ടന്റെ ഭയങ്കര ആരാധകനാണ്, നിങ്ങൾ നിങ്ങളെ സ്വയം ട്രോൾ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്’ എന്ന് അവൻ എന്നോട് പറഞ്ഞു. ഒരർത്ഥത്തിൽ എനിക്ക് നല്ല സന്തോഷം തോന്നി.

ഒരു പത്തിരുപത്തഞ്ചു ദിവസമായിട്ട് ഞാൻ അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ല. എനിക്കാണെങ്കിൽ കോഴിവസന്തയുടെ അസുഖമുണ്ട്. എട്ടു മണിക്കൂർ ഉറങ്ങിയിട്ടില്ലെങ്കിൽ പിറ്റേദിവസം ഞാൻ ഇങ്ങനെ ആടും. എന്നിട്ടും ഞാൻ രാവിലെ ഇറങ്ങും. എന്റെ ഭാര്യക്ക് പറയുന്നുണ്ട് നിങ്ങൾ ഒരു ബംഗാളിയുടെ അവസ്ഥയായിട്ടുണ്ട് എന്ന്.

രാവിലെ ഏഴുമണിക്ക് എഴുന്നേറ്റിട്ട് ഫോൺ ആയിട്ട് പോകുകയാണ്. ചില സിനിമകളിൽ കാണില്ലേ നിൽക്കില്ല ചെയ്തുകൊണ്ടേയിരിക്കും. അങ്ങനെയാണ്. എന്നിട്ട് രാത്രി ഒരു മണിക്ക് എത്തിയിട്ട് കൊച്ച് എവിടെ അവൻ ഉറങ്ങിയോ എന്ന് പറഞ്ഞു ഉറങ്ങാം പിന്നെയും വീണ്ടും ആതിരാവിൽ ഇറങ്ങുന്നു. കോഴിക്കോട് പോകുന്ന തിരുവനന്തപുരം പോകുന്നു അല്ലെങ്കിൽ ആരെയെങ്കിലും വിളിച്ചു കൊണ്ടിരിക്കുന്നു,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Vinay Fort says film is meat business

We use cookies to give you the best possible experience. Learn more