തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉറക്കം വരെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോർട്ട്. തന്നെ ഇഷ്ട്ടപെടുന്ന ഒരാൾ മെസേജ് അയച്ചിട്ട് സ്വന്തമായി ട്രോളുന്നത് നിർത്തണമെന്ന് പറഞ്ഞെന്നും വിനയ് പറയുന്നുണ്ട്. പത്തിരുപത്തഞ്ചു ദിവസമായിട്ട് താൻ അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ലെന്നും തനിക്ക് കോഴിവസന്തയുടെ അസുഖമുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു.
ഒരു ബംഗാളിയുടെ അവസ്ഥയായിട്ടുണ്ടെന്ന് തന്റെ ഭാര്യ പറയുമെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ആട്ടത്തിന്റെ വിശേഷങ്ങൾ ക്ലബ്ബ് എഫ്.എമ്മുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ജനുവരി 5ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ഇന്നലെ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെനിക്ക് മെസേജ് അയച്ചു. ‘മാലിക്ക്, ചുരുളി, തുടങ്ങിയ സിനിമകളൊക്കെ കണ്ടിട്ട് ഞാൻ ചേട്ടന്റെ ഭയങ്കര ആരാധകനാണ്, നിങ്ങൾ നിങ്ങളെ സ്വയം ട്രോൾ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്’ എന്ന് അവൻ എന്നോട് പറഞ്ഞു. ഒരർത്ഥത്തിൽ എനിക്ക് നല്ല സന്തോഷം തോന്നി.
ഒരു പത്തിരുപത്തഞ്ചു ദിവസമായിട്ട് ഞാൻ അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ല. എനിക്കാണെങ്കിൽ കോഴിവസന്തയുടെ അസുഖമുണ്ട്. എട്ടു മണിക്കൂർ ഉറങ്ങിയിട്ടില്ലെങ്കിൽ പിറ്റേദിവസം ഞാൻ ഇങ്ങനെ ആടും. എന്നിട്ടും ഞാൻ രാവിലെ ഇറങ്ങും. എന്റെ ഭാര്യക്ക് പറയുന്നുണ്ട് നിങ്ങൾ ഒരു ബംഗാളിയുടെ അവസ്ഥയായിട്ടുണ്ട് എന്ന്.
രാവിലെ ഏഴുമണിക്ക് എഴുന്നേറ്റിട്ട് ഫോൺ ആയിട്ട് പോകുകയാണ്. ചില സിനിമകളിൽ കാണില്ലേ നിൽക്കില്ല ചെയ്തുകൊണ്ടേയിരിക്കും. അങ്ങനെയാണ്. എന്നിട്ട് രാത്രി ഒരു മണിക്ക് എത്തിയിട്ട് കൊച്ച് എവിടെ അവൻ ഉറങ്ങിയോ എന്ന് പറഞ്ഞു ഉറങ്ങാം പിന്നെയും വീണ്ടും ആതിരാവിൽ ഇറങ്ങുന്നു. കോഴിക്കോട് പോകുന്ന തിരുവന്തപുരം പോകുന്നു അല്ലെങ്കിൽ ആരെയെങ്കിലും വിളിച്ചു കൊണ്ടിരിക്കുന്നു,’വിനയ് ഫോർട്ട് പറഞ്ഞു.
Content Highlight: Vinay fort about his sleep