മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിനയ്ക്ക് സാധിച്ചു. പുതിയ സിനിമയായ ആട്ടത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
വിനയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു മാലികിലെ ഡേവിഡ്. തിയേറ്റര്‍ റിലീസ് പ്ലാന്‍ ചെയ്ത മാലിക് കോവിഡ് കാരണം ഓ.ടി.ടി റിലീസ് ചെയ്യുകയായിരുന്നു. സിനിമ തനിക്ക് ഉണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനയ്. ‘ഫഹദിനെപ്പോലെ ഒരു നടന്റെ കൂടെ ഈക്വല്‍ ആയിട്ടിരുന്ന കഥാപാത്രമായിരുന്നു മാലികില്‍. നമ്മുടെ കൈയീന്ന് അഞ്ച് മാസത്തോളം ആ സിനിമക്ക് കൊടുത്തതായിരുന്നു. ആ സമയത്ത് പുറത്തുനിന്ന് വിളികള്‍ വന്നിരുന്നു. തമിഴില്‍ നിന്ന് മുരുകദോസും നെല്‍സണും വിളിച്ചതായിരുന്നു. പക്ഷേ എനിക്ക് പോവാന്‍ പറ്റിയില്ല.
എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണത്. ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു മാലിക്. പക്ഷേ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതു കൊണ്ട് അത് ഓ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ടി വന്നു. നടന്മാരെ സംബന്ധിച്ച് ഓ.ടി.ടി റിലീസ് ചെയ്യുന്നത് വാല്യൂ ഉണ്ടാക്കാത്ത കാര്യമാണ്. അതും എന്നെപ്പോലെ ഒരു നടന് അതുകൊണ്ട് ഗുണമൊന്നും ഉണ്ടാവില്ല. ഓള്‍റെഡി സ്റ്റാര്‍ ആയി നില്‍ക്കുന്ന ഫഹദിന് അത് ഗുണകരമാണ്’ വിനയ് പറഞ്ഞു
ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം ഒരു നാടകട്രൂപ്പിനെയും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നത്തെപ്പറ്റിയുമാണ് പറയുന്നത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടാന്‍ സിനിമക്ക് സാധിച്ചു.
Content Highlight: Vinay fort about his character in Malik becomes a loss in his personal life