| Friday, 2nd June 2023, 11:59 pm

പുറത്താക്കാതിരിക്കാനാണ് അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്തത്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിസ് ജോയിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം തിയേറ്ററുകളില്‍ കാര്യമായ വിജയം നേടിയിരുന്നില്ല. എന്നാല്‍ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ആഘോഷ് മേനോന്‍ എന്ന കഥാപാത്രം വലിയ പ്രശംസ നേടിയിരുന്നു. അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ സൂപ്പര്‍സ്റ്റാര്‍ ആഘോഷ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി.

ഒരു ആക്ടര്‍ പോപ്പുലറായിരിക്കേണ്ടതിന്റെ പ്രധാന്യം തന്നെ പഠിപ്പിച്ചത് ആഘോഷ് മേനോനാണെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. തനിക്ക് പി.ആര്‍. വര്‍ക്കുകളില്ലെന്നും ആളുകളിലേക്ക് എത്തിപ്പെടാറില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. പുറത്താക്കാതിരിക്കാനാണ് അമ്മയുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതെന്നും റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് പറഞ്ഞു.

‘ഒരു ആക്ടര്‍ പോപ്പുലര്‍ ആയിരിക്കുക എന്നുള്ളത് അത്യാവശമാണ്. എന്റെ പി.ആര്‍ വര്‍ക്ക് സീറോയാണ്. ഞാന്‍ ആളുകളിലേക്ക് എത്തിപ്പെടാറില്ല, സോഷ്യല്‍ ഗ്യാതെറിങ്ങുകളിലില്ല. കഴിഞ്ഞ കുറേ നാളുകളിലാണ് ഇതിന്റെ ഭീകരാവസ്ഥ മനസിലായത്. മൂന്ന് തവണ പോയില്ലെങ്കില്‍ അമ്മയില്‍ നിന്നും പുറത്താക്കും. അതുകൊണ്ട് മൂന്നാമത്തെ തവണ മീറ്റിങ്ങില്‍ പങ്കെടുക്കും. അങ്ങനത്തെ ദുരന്തമാണ് ഞാന്‍.

അറുപത് സിനിമ ചെയ്തിട്ടുണ്ട്. മഹാരഥന്മാരായ സംവിധായകരുടെ പടങ്ങളില്‍ ലീഡ് റോള്‍ ചെയ്യാന്‍ ഭാഗ്യം കിട്ടിയ ഒളാണ് ഞാന്‍. ഇതൊന്നും ഞാന്‍ മനുഷ്യരിലേക്ക് എത്തിക്കാറില്ല. സിനിമയില്‍ അഭിനയിക്കുന്നു, പ്രൊമോഷനില്‍ പങ്കെടുക്കുന്നു. വീട്ടിലേക്ക് പോകുന്നു. ഇതാണ് എന്റെ ലൈഫ്.

ആ സോണില്‍ ആഘോഷ് മേനോന്‍ എന്നെ ഹെല്‍പ് ചെയ്തിട്ടുണ്ട്. സിനിമ ഭയങ്കര ഹിറ്റ് ഒന്നുമായില്ല. പക്ഷേ ആഘോഷ് മേനോന്‍ എന്ന കഥാപാത്രം ഭയങ്കര ഹിറ്റായി. ഈ പറയുന്ന 90 ശതമാനം തമാശകളും ജിസ് ജോയ് എനിക്ക് എഴുതി തന്നതാണ്. ഞാന്‍ മാനത്ത് നിന്നും കൊണ്ടുവന്നതല്ല.

എനിക്ക് പൂര്‍ണമായും വിഹരിക്കാനുള്ള സ്പേസ് ഉണ്ടാക്കിത്തരികയാണ് ചെയ്തത്. എന്നെ ഒരു തരത്തിലും റെസ്ട്രിക്ട് ചെയ്തില്ല. സ്‌ക്രിപ്റ്റ് തന്നിട്ട് നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോളാനാണ് പറഞ്ഞത്. അങ്ങനെ അദ്ദേഹത്തിന്റെ എഴുത്തിന്റേയും അദ്ദേഹം തന്ന സ്പേസിന്റെയും റിസള്‍ട്ടാണ് ആഘോഷ് മേനോന്‍,’വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: vinay forrt talks about pr work and aghosh menon

We use cookies to give you the best possible experience. Learn more