ഈയിടെ ഇറങ്ങി മലയാളത്തിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം.
ഒരു നാടക ഗ്രൂപ്പിനെ ചുറ്റി പറ്റി നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് കഥപറഞ്ഞ ചിത്രത്തിൽ വിനയ് ഫോർട്ടും ഒരു പ്രധാന കഥാപാത്രം ആയിരുന്നു.
വിനയ് ഫോർട്ട് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ലോകധർമിയെന്ന തിയേറ്റർ ഗ്രൂപ്പിൽ നിന്നാണ്. ആട്ടത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഭൂരിഭാഗം പേരും ഈ സമിതിയിൽ അംഗങ്ങൾ ആയിരുന്നു.
ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ താൻ സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് വിനയ്.
കോളേജിൽ പഠിക്കുമ്പോൾ നാടക സമിതിയിൽ പങ്കെടുക്കാനായി താനൊരു മെഡിക്കൽ ഷോപ്പിൽ പോവുമായിരുന്നുവെന്നും അന്ന് 150 രൂപയാണ് തന്റെ കൂലിയെന്നും വിനയ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘എല്ലാത്തരത്തിലും ഒരുപാട് സന്തോഷം തന്ന പടമാണ് ആട്ടം. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇന്ത്യൻ പനോരമയിൽ ഓപ്പണിങ് സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പടമാണത്. അവിടെ പോയപ്പോൾ ഞാൻ അവരോട് സംസാരിച്ചിരുന്നു.
ഒരു പത്തിരുപത് വർഷം മുമ്പേ ലോകാധർമിയെന്ന നാടക ട്രൂപ്പ് ചങ്ങമ്പുഴയിലും തൃപ്പൂണിത്തറയിലുമെല്ലാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമായിരുന്നു. അന്നെനിക്ക് ഫോർട്ട് കൊച്ചി മുതൽ ലോകധർമി വരെയെത്താൻ ബസ് കാശ് വേണമല്ലോ. അതിന് വേണ്ടി ഞാനൊരു മെഡിക്കൽ ഷോപ്പിൽ പണിക്ക് നിന്നിരുന്നു.
കോളേജ് കഴിഞ്ഞു വൈകിട്ട് ആറര മുതൽ രാത്രി വരെ പണിയെടുക്കും. എനിക്കന്ന് ഒരു മാസം കിട്ടിയിരുന്നത് 150 രൂപയായിരുന്നു. ഈ നാടക പ്രവർത്തനം നടത്താൻ വേണ്ടിയാണ് ഞാൻ അതിന് പോയത്. ആട്ടത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ള പത്തുപതിനൊന്ന് പേരും അങ്ങനെ തന്നെ വന്നവരാണ്,’വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Forrt Talk About Attam Movie