| Wednesday, 21st July 2021, 2:13 pm

'ചന്ദ്രനെ കൊല്ലുന്നതിന് മുമ്പ് സെറ്റില്‍ ചില്‍ ചെയ്യുന്ന സുലൈമാനും ഡേവിഡും'; ചിത്രം പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനിടക്കാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ട് നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തുവന്നിരിക്കുന്നത്.

ഫഹദുമൊന്നിച്ചുള്ള ഫോട്ടോയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിനയ് ഫോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രനെ കൊല്ലുന്നതിന് മുമ്പ് സെറ്റില്‍ ചില്‍ ചെയ്തിരിക്കുന്ന സുലൈമാനും ഡേവിഡും എന്നാണ് ഫോട്ടോക്ക് ക്യാപ്ഷനായി വിനയ് ഫോര്‍ട്ട് കുറിച്ചിരിക്കുന്നത്.

മാലികില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനയ് ഫോര്‍ട്ടും സുലൈമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദുമായിരുന്നു.

ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് ശേഷം ഇരുവരുടെയും അഭിനയത്തെക്കുറിച്ച് നിരൂപക പ്രശംസ ഉയര്‍ന്നിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തേ സെറ്റില്‍ നിന്നുള്ള മറ്റൊരു വീഡിയോ വിനയ് ഫോര്‍ട്ട് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വിനയ് ഫോര്‍ട്ടും നിമിഷ സജയനും മാലാ പാര്‍വതിയും ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ അച്ഛനായി അഭിനയിച്ച വ്യക്തിയും ചേര്‍ന്നുള്ള രസകരമായ ഒരു ഡാന്‍സ് വീഡിയോയാണ് വിനയ് പങ്കുവെച്ചത്.

സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ വണ്‍,ടു,ത്രീ എന്ന് പറഞ്ഞാണ് നാല് പേരും ചുവടുവെക്കുന്നത്. വിനയ് ഫോര്‍ട്ടിനൊപ്പം നിമിഷ സജയനും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് മാലികില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vinay Forrt shares photo of Fahadh Faazil

We use cookies to give you the best possible experience. Learn more