| Friday, 23rd July 2021, 11:15 am

'എന്റെ അപ്പനെ തല്ലിതരിപ്പണമാക്കുന്ന പെങ്ങള്‍'; നിമിഷ ഇടിക്കുന്ന വീഡിയോ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷം ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടീനടന്‍മാര്‍ രംഗത്തുവന്നിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട്.

ഡേവിഡിന്റെയും റോസ്‌ലിന്റെയും അപ്പനായി അഭിനയിച്ച നടനും നിമിഷ സജയനും തമ്മിലുള്ള വീഡിയോയാണ് വിനയ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഡേവിഡിന്റെ അപ്പനെ നിമിഷ ഇടിക്കുന്നത് വീഡിയോയില്‍ കാണാം. പീറ്ററായി അഭിനയിച്ച ദിനേഷ് പ്രഭാകര്‍ പിന്നില്‍ നിന്ന് വിസില്‍ വിളിക്കുന്നതും വീഡിയോയിലുണ്ട്.

എന്റെ അപ്പനെ തല്ലിതരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം എന്ന് പറഞ്ഞുകൊണ്ടാണ് വിനയ് ഫോര്‍ട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ വിനയ് പങ്കുവെച്ചിരുന്നു.

ഡേവിഡിന്റെ കുടുംബം ഡാന്‍സ് കളിക്കുന്ന വീഡിയോയായിരുന്നു അത്. നിമിഷയെയും വിനയ്യെയും കൂടാതെ മാല പാര്‍വതിയും ചിത്രത്തില്‍ അപ്പന്‍ കഥാപാത്രത്തെ ചെയ്ത നടനും ഡാന്‍സ് വീഡിയോയിലുണ്ട്. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ വണ്‍,ടു,ത്രീ എന്ന് പറഞ്ഞാണ് നാല് പേരും ചുവടുവെക്കുന്നത്.

വിനയ് ഫോര്‍ട്ട് ഒറിജിനല്‍ വീഡിയോ പങ്കുവെച്ചപ്പോള്‍ പാട്ടൊക്കെ എഡിറ്റ് ചെയ്ത് കയറ്റിയ വീഡിയോയാണ് നിമിഷ പോസ്റ്റ് ചെയ്തത്. ഫാമിലി, കുടുംബനൃത്തം എന്നീ ക്യാപ്ഷനുകളും ഇരുവരും നല്‍കിയിട്ടുണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vinay Forrt shares a video of Nimisha Sajayan

We use cookies to give you the best possible experience. Learn more