| Saturday, 7th October 2023, 11:55 am

നല്ല ഫിലിംമേക്കറോ തിരക്കഥയോ ഇല്ലാത്ത ഒരു സിനിമയിലും ഞാന്‍ നന്നായി അഭിനയിച്ചിട്ടില്ല : വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനൊരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ പല ഘടകങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമെന്നും നല്ല ഫിലിംമേക്കറോ തിരക്കഥയോ ഇല്ലാത്ത ഒരു സിനിമയിലും താന്‍ നന്നായി അഭിനയിച്ചിട്ടില്ലെന്നും വിനയ് ഫോര്‍ട്ട്. പൃഥ്വിരാജിനോ ഫഹദ് ഫാസിലിനോ കിട്ടുന്ന ചോയ്‌സ് നമുക്ക് ലഭിക്കില്ലെന്നും വിനയ് ഫോര്‍ട്ട് കൂട്ടിചേര്‍ത്തു. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് ഫോര്‍ട്ട് സംസാരിച്ചത്.

‘കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ പല ഘടകങ്ങളുണ്ട്. അത് നമുക്ക് ഒരിക്കലും മുന്‍കൂട്ടി പറയാന്‍ പറ്റില്ല. വലിയൊരു ഫിലിംമേക്കറ് വിളിക്കുകയും, ഞാന്‍ പ്രധാനവേഷത്തില്‍ വരുന്ന അല്ലെങ്കില്‍ മറ്റൊരാളുടെ കൂടെ പ്രധാനവേഷത്തില്‍ വരുന്നൊരു സിനിമയുണ്ടെന്നു പറഞ്ഞാല്‍ ആ തിരക്കഥ നോക്കും. കാരണം നമ്മള്‍ ആ ഫിലിംമേക്കറിന്റെ വിഷനെ ഫോളോ ചെയ്താല്‍ മതിയാവും.

ഞാന്‍ കൂടുതലും പുതിയ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാളാണ്. പുതിയ ഒരാള്‍ അയാളുടെ കഥയുമായി എന്റെ അടുത്തു വന്നാല്‍ ഞാന്‍ ആദ്യം ആ കഥ കേള്‍ക്കും. കഥ കേട്ട് ഇഷ്ടമായാല്‍ അതിന്റെ തിരക്കഥ വായിക്കും. എപ്പോഴും എക്‌സൈറ്റ്‌മെന്റ് ഫാക്ടറാണ് ഞാന്‍ നോക്കുന്നത്.

നമ്മള്‍ നമ്മളെതന്നെ ചലഞ്ച് ചെയ്യുമ്പോഴാണ് സ്വയം നന്നാകുന്നത്. നല്ല ഫിലിംമേക്കറില്ലാത്ത ഒരു പടത്തിലും ഞാനിതുവരെ നന്നായിട്ട് അഭിനയിച്ചിട്ടില്ല. നല്ലൊരു തിരക്കഥയില്ലാത്ത പടത്തിലും ഞാന്‍ നന്നായി അഭിനയിച്ചിട്ടേയില്ല.

നല്ല ടെക്‌നീഷ്യന്‍സ്, നല്ല കോ ആക്ടേര്‍സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്. ഒരു മോശം നടന്റെ കൂടെ ഒരിക്കലും നല്ലൊരു സീനുണ്ടാവില്ല. അങ്ങനെ ഒരുപാട് ഘടകങ്ങളുണ്ട്. ഇതൊക്കെ നോക്കിയാണ് ഒരു സിനിമയിലെത്തുന്നത്.

നമ്മുടെയടുത്ത് വരുന്നതൊരു പുതിയ ആളാണെങ്കില്‍ കുറച്ചുകൂടെ എല്ലാകാര്യങ്ങളിലും ശ്രദ്ധിക്കും. ആരാണ് ഷൂട്ടു ചെയ്യുന്നത്, എഡിറ്റ് ചെയ്യുന്നത്, മ്യൂസിക്ക് ആരാണ് അതൊക്കെ നോക്കും. പൃഥ്വിരാജിനോ ഫഹദ് ഫാസിലിനോ കിട്ടുന്ന ചോയ്‌സ് നമുക്കില്ല. നമുക്ക് കിട്ടുന്ന അവസരങ്ങളില്‍ നിന്നും നമ്മളെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന അല്ലെങ്കില്‍ ചലഞ്ച് ചെയ്യിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു

ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ വിനയ്‌ഫോര്‍ട്ടെന്ന നടന്‍ എന്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. തിരക്കഥയ്ക്കാണോ സംവിധായകനാണോ പ്രാധാന്യം എന്നാണ് അഭിമുഖത്തില്‍ ചോദിച്ചത്.

Content Highlight: Vinay Forrt About His Movies

We use cookies to give you the best possible experience. Learn more