| Saturday, 23rd September 2023, 11:45 am

ഫഹദേ എന്നെ വെച്ചാരു ആക്ഷന്‍ പടം എടുക്ക്, താന്‍ കഴിഞ്ഞിട്ടുള്ള ക്യാരക്ടറായി എന്നെ കാസ്റ്റ് ചെയ്യ് എന്ന് പറഞ്ഞു, നടക്കില്ലെന്നായിരുന്നു മറുപടി; തഗ്ഗുമായി വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച സിനിമകളെ കുറിച്ചും ഫഹദുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. ഭയങ്കര ഷാര്‍പ്പായ, ഗ്രേസ്ഫുള്ളായ ഇന്റലിജന്റായ ആക്ടറാണ് ഫഹദെന്നും മാലിക് സിനിമയിലൊക്കെ അദ്ദേഹം തനിക്ക് നല്‍കിയ സപ്പോര്‍ട്ട് വലുതാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഫഹദ് ഫാസിലില്‍ നിന്ന് അടിച്ചുമാറ്റാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ആ കണ്ണ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ടെന്നായിരുന്നു വിനയ് ഫോര്‍ട്ടിന്റെ ചിരിയോടെയുള്ള മറുപടി.

‘ ഫഹദിനെ കുറിച്ച് കുറേ കാര്യങ്ങളുണ്ട്. ഒന്നിലൊന്നും ഒതുക്കാന്‍ പറ്റില്ല. ഭയങ്കര ഷാര്‍പ്പായ, ഗ്രേസ്ഫുള്ളായ ഇന്റലിജന്റായ ആക്ടറാണ്. ഫഹദിന് കരിയര്‍ എങ്ങനെ പ്ലാന്‍ ചെയ്യണം എന്നതിനെ കുറിച്ചുള്ള ഐഡിയ ഉണ്ട്. ബ്ലസ്ഡ് ആക്ടര്‍ എന്ന് പറയാം. ഇന്ത്യന്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രീതിയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മാറിയില്ല. ആ വളര്‍ച്ചയില്‍ ഒരു സുഹൃത്തെന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്.

മാലിക്കിലൊക്കെ ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. എന്റെ കഥാപാത്രം അവിടെ ജീവിച്ചിരുന്ന കഥാപാത്രമാണ്. അവിടെ റഫറന്‍സ് ഉണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് സ്‌പേസ് കിട്ടാന്‍ വേണ്ടി ഫഹദ് സഹായിച്ചിട്ടുണ്ട്. അവനൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള ഭയങ്കര ആഗ്രഹമുണ്ട്. പക്ഷേ പുള്ളി മൈന്‍ഡ് ചെയ്യുന്നില്ല (ചിരി).

കഴിഞ്ഞ ദിവസം കൂടി ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഫീല്‍ഗുഡും ഹ്യൂമറും വണ്ടിയിടിച്ച് ഞാന്‍ മരിച്ചല്ലോ. ഫഹദേ താനൊരു ആക്ഷന്‍ പടം പിടി. താന്‍ കഴിഞ്ഞിട്ടുള്ള ഒരു ക്യാരക്ടറായി എന്നെ കാസ്റ്റ് ചെയ്യ് എന്ന് പറഞ്ഞു. വേണ്ട വേണ്ട താന്‍ ജിമ്മിലൊക്കെ പോയി ബോഡിയൊക്കെയുണ്ടാക്കും. അത് എന്നെ വേറൊരു തരത്തില്‍ ബാധിക്കുമെന്നായിരുന്നു പുള്ളിയുടെ മറുപടി. പുള്ളി അത് കണ്‍സിഡര്‍ ചെയ്യുന്നേയില്ല,’ എന്നായിരുന്നു ഫഹദിനെ കുറിച്ച് വിനയ് ചിരിയോടെ പറഞ്ഞുനിര്‍ത്തിയത്.

എനിക്ക് ഇനി ചെയ്യേണ്ടത് ഒരു ഇടിപ്പടമാണ്. ഞാന്‍ കളരി വര്‍ഷങ്ങളോളം പടിച്ചയാളാണ്. അപൂര്‍വരാഗത്തില്‍ വന്‍ സ്റ്റണ്ടൊക്കെയുള്ള പരിപാടി ഞാന്‍ ചെയ്തില്ലേ. പിന്നെ ഇടിയുമായൊക്കെ റിലേറ്റ് ചെയ്ത് ഫിലിം സ്‌കൂളില്‍ വേറെ കുറേ പരിപാടി പഠിപ്പിക്കും. എന്റെ കാര്യത്തില്‍ പ്രേമം ഓടിയ ശേഷം ഒരു തുടര്‍ച്ചയാണല്ലോ. അത് ബ്രേക്ക് ചെയ്ത സിനിമകളാണ് മാലിക്കും ചുരുളിയും. അങ്കമാലി ഡയറീസ് പോലെ റൂട്ടഡ് ആയിട്ടുള്ള ആക്ഷന്‍ പടം ചെയ്യണമെന്ന വലിയ ആഗ്രഹമുണ്ട. സ്റ്റൈലിഷ് സ്ലോ മോഷന്‍ പടത്തിന് അപ്പുറത്തേക്കുള്ള ഒരു കഥാപാത്രം.

ഈ ആഗ്രഹം കുറേ നാളായി തുടങ്ങിയിട്ട്. എത്രകാലം തമാശ പറയും. സാധാരണക്കാരന്റെ കോംപ്ലക്‌സിറ്റീസ് അവതരിപ്പിച്ച് ഞാന്‍ ഒരു വഴിയായി. ഇമോഷണല്‍ ഇന്റന്‍സ് ആയിട്ടുള്ള ആക്ഷന്‍ പടം ചെയ്യണമെന്നുണ്ട്. ഞാന്‍ കാണുന്നതും അത്തരത്തിലുള്ള സിനിമകളാണ്. പുതിയ കാര്യങ്ങള്‍ ട്രൈ ചെയ്യണമെന്നുണ്ട്. നമ്മള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത വലിയൊരു ഏരിയ തന്നെ കിടക്കുന്നുണ്ട്, വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Forrt about Fahad Faasil

We use cookies to give you the best possible experience. Learn more