| Wednesday, 2nd October 2024, 10:27 am

ആ ഹണി റോസ് ചിത്രം ഞാന്‍ റിജെക്ട് ചെയ്തത്; കഥാപാത്രവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല: വിമല രാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് വിമല രാമന്‍. ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗവുമായിരുന്നു അവര്‍. വിമല രാമന്റെ പ്രണയകാലം എന്ന സിനിമയും അതിലെ ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന് തുടങ്ങുന്ന ഗാനവുമെല്ലാം മലയാളികള്‍ അങ്ങനെ വേഗം മറക്കാന്‍ ഇടയില്ല. സിനിമയില്‍ നിന്നും കുറച്ചുകാലം അവര്‍ ഇടവേള എടുത്തിരുന്നു.

ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം താന്‍ വേണ്ടെന്ന് വെച്ചതാണെന്ന് പറയുകയാണ് വിമല രാമന്‍. സിനിമ രണ്ട് നായികമാരുള്ള സബ്ജക്റ്റ് ആണ് സംസാരിക്കുന്നതെന്നും അതിനെ ഒരു നായികയുടെ റോളിലേക്കാണ് തന്നെ വിളിച്ചതെന്നും വിമല രാമന്‍ പറയുന്നു. കഥ തനിക്ക് നല്ല രീതിയില്‍ ഇഷ്ടപ്പെട്ടെന്നും എന്നാല്‍ തന്റെ കഥാപാത്രത്തിന് അത്രയും ഇമ്പോര്‍ട്ടന്‍സ് ഉണ്ടെന്ന് തോന്നാത്തതുകൊണ്ട് ഒഴിവാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ തന്റെ കഥാപാത്രവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ലെന്നും വിമല പറയുന്നു. ചിത്രത്തില്‍ തനിക്ക് ഹണി റോസ് ചെയ്ത കഥാപാത്രമാണോ അതോ മറ്റൊരു നായികയുടെ കഥാപാത്രമാണോ ചെയ്യാന്‍ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നെന്നും ഹണി റോസ് നന്നായിട്ട് ആ റോള്‍ ചെയ്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിമല രാമന്‍.

‘റേച്ചല്‍ എന്നൊരു മലയാള സിനിമ എനിക്ക് വന്നിരുന്നു. രണ്ട് നായികമാരുടെ സബ്ജക്റ്റ് ആണത്. വളരെ നല്ല കഥയായിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷെ രണ്ട് നായികമാരായതുകൊണ്ട് തന്നെ എന്റെ റോളിന് അത്രക്ക് ഇമ്പോര്‍ട്ടന്‍സ് ഉള്ള പോലെ എനിക്ക് തോന്നിയില്ല.

എനിക്ക് ചെയ്യണം എന്ന ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാന്‍ ചെയ്യേണ്ട കഥാപാത്രവുമായി എനിക്കങ്ങോട്ട് ഒത്തുപോകാന്‍ കഴിഞ്ഞില്ല. ഹണി റോസിന്റെ കഥാപാത്രമാണോ മറ്റേ നായികയുടെ കഥാപാത്രമാണോ എന്റേതെന്ന് എനിക്കറിയില്ല. അതിനെ കുറിച്ച് അവര്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ലായിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ടായിരുന്നു. ഹണി റോസ് അത് നന്നായിട്ട് ചെയ്തെന്നുമാണ് ഞാന്‍ കേട്ടത്,’ വിമല രാമന്‍ പറയുന്നു.

Content Highlight: Vimala Raman Talks About Rejecting Rachel Movie

Latest Stories

We use cookies to give you the best possible experience. Learn more