| Tuesday, 23rd May 2023, 11:53 pm

ധ്യാനിന്റെ ഇന്റര്‍വ്യൂ കാണുമ്പോള്‍ സങ്കടം വരാറുണ്ട്: വിമല ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല ശ്രീനിവാസന്‍. ആളുകള്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കാണുന്നത് വളരെ തമാശയോടെയാണെന്നും വിമല പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിമല. ശ്രീനിവാസനും അഭിമുഖത്തില്‍ പങ്കടുത്തിരുന്നു.

‘ധ്യാനിന്റെ അഭിമുഖങ്ങളൊന്നും ഞാന്‍ അധികം കാണാറില്ല. അതൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം വരാറുണ്ട്. അതുകൊണ്ട് അവന്റെ എല്ലാ അഭിമുഖങ്ങളൊന്നും ഞാന്‍ കാണാറില്ല. ആളുകള്‍ എല്ലാം വളരെ തമാശയായിട്ടാണ് അവന്റെ സംസാരം കാണുന്നത്. അതാണ് ഞാന്‍ അധികവും അഭിമുഖങ്ങള്‍ കാണാത്തത്,’ വിമല പറഞ്ഞു.

വിനീതിനേക്കാള്‍ പഠനത്തില്‍ മിടുക്കന്‍ ധ്യാന്‍ ആണെന്നും ശ്രീനിവാസന്‍ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌ക്കാരം ധ്യാനിന് നല്‍കിയിട്ടുണ്ടെന്നും വിമല കൂട്ടിച്ചേര്‍ത്തു.

‘പാഠനത്തിലൊക്കെ വിനീതിനേക്കാള്‍ മികച്ചത് ധ്യാന്‍ ആയിരുന്നു. വിനീതിനെക്കാള്‍ ഷാര്‍പ് സ്റ്റുഡന്റ് അവന്‍ ആയിരുന്നു. ഇവരുടെ അച്ഛന്‍ (ശ്രീനിവാസന്‍) അവന് മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം നല്‍കിയിട്ടുണ്ട്. അപ്പോള്‍ വിനീതിന് മാപ്പിളപ്പാട്ടിന് അന്ന് സംസ്ഥാന തലത്തില്‍ ഗോള്‍ഡ് മെഡലും ഉണ്ടായിരുന്നു. അതും ഇവരുടെ അച്ഛന്‍ തന്നെയാണ് നല്‍കിയത്,’ വിമല പറഞ്ഞു.

Content highlights: Vimala Dreenivasan on Dhyan Sreenivasan

Latest Stories

We use cookies to give you the best possible experience. Learn more