പാലക്കാട്: സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച കൃഷി ഓഫിസറുടെ വീഡിയോ യുവാവ് രഹസ്യമായി ചിത്രീകരിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പാലക്കാട് കുളിക്കല്ലുര്‍ സ്വദേശി അഭിജിത്ത് കെ.പിയാണ് ഡി.ഗ്രി. പ്രവേശനത്തിനായി സഹോദരിയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഇന്നലെ രാവിലെ കുളിക്കല്ലുര്‍ കൃഷി ഓഫിസില്‍ എത്തിയത്. എന്നാല്‍ കൃഷി ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ വൈകുന്നേരം മൂന്ന് മണിക്ക് എത്താന്‍ ആവശ്യപ്പെടുകയായാരുന്നു. ഓഫിസില്‍ യാതൊരു തിരക്കുമില്ലാത്തെ സമയത്ത് താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി തന്നില്ലെന്ന് അഭിജിത്ത് പറയുന്നു.
തുടര്‍ന്ന് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടിനെ കൂട്ടി വീണ്ടും കൃഷി ഓഫിസില്‍ എത്തി. എന്നാല്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ടു പോലും ഇവര്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിടാന്‍ തയ്യാറായില്ല. മാഡം കുറച്ചു തിരക്കുണ്ടെന്ന് അഭിജിത്ത് പറയുമ്പോള്‍, മൂന്ന് മണി കഴിഞ്ഞ് വാ അല്ലെങ്കില്‍ തന്നെ ഇവിടെ ഒന്നും നടക്കുന്നില്ലയെന്നും ഓഫിസര്‍ പറയുന്നു.
ഒരു ഒപ്പിടുന്ന കാര്യമല്ലെയുള്ളുവെന്ന് എന്ന് അഭിജിത്ത് വീണ്ടും ചോദിക്കുമ്പോള്‍ ദേഷ്യത്തോടെ “ചെയ്യില്ലായെന്നു പറഞ്ഞാല്‍ ചെയ്യില്ലായെന്ന്” കൃഷി ഓഫിസര്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. മൂന്ന് മണിക്ക് ശേഷമേ അറ്റസ്റ്റു ചെയ്യു എന്നത് വെള്ള പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുമ്പോള്‍ ഓഫിസര്‍ വിസമ്മതിക്കുന്നതും കാണാം. ഇങ്ങനെയൊരു നിയമമുണ്ടോയെന്ന് അഭിജിത്ത് ചോദിക്കുമ്പോള്‍ ഓരോ ഓഫിസര്‍ക്കും അത് നിശ്ചിയിക്കാമെന്നും ഇവിടെ ഇങ്ങനെയാണെന്നും പറയുന്നു.
ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ കൂട്ടി വന്നിട്ട് കാര്യമില്ലായെന്നും മൂന്ന് മണിക്ക് വരാനും കൃഷി ഓഫിസര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും കാണാം. വീഡിയോയുടെ അവസാനം ആത്യാവശ്യമാണ്, താന്‍ ഇനി മൂന്ന് മണി വരെ കാത്തു നില്‍ക്കണമോ എന്ന അഭിജിത്തിന്റെ ചോദ്യത്തിനോട് “ആ വേണം”എന്ന് കൃഷി ഓഫിസര്‍ പറയുന്നു.
ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒത്തു നോക്കി കോപ്പി സാക്ഷ്യപ്പെടുത്തുകയെന്നത് വളരെ പെട്ടെന്ന് ചെയ്യാവുന്നതാണെന്നും കൃഷി ഓഫിസര്‍ അകാരണമായി വൈകിക്കുകയായിരുന്നെന്നും അഭിജിത്ത് പറയുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അഭിജിത്ത് അവസാനം സുഹൃത്തുക്കള്‍ വഴി പട്ടാമ്പി എ.ഡി.ഒയെ ബന്ധപ്പെടുകയും, എ.ഡി.ഒയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കൃഷി ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തതും.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയ്യുന്നതിന് സമയം നിശ്ചയിട്ടില്ലായെന്നും മറ്റ് ഒദ്യോഗിക തിരക്കുകള്‍ ഇല്ലാത്തപ്പോഴും അടിയന്തര യോഗങ്ങള്‍ ഇല്ലാത്തപ്പോഴും ആവശ്യപ്പെടുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി കൊടുക്കേണ്ടതാണെന്നും പട്ടാമ്പി എ. ഡി. ഓ പറഞ്ഞു. കുളിക്കല്ലുരിലെ പ്രശ്‌നത്തില്‍ തനിക്ക് പരാതി കിട്ടിയെന്നും അതു പ്രകാരം കുളിക്കല്ലുര്‍ കൃഷി ഓഫിസറെ ഫോണില്‍ വിളിച്ച് സര്‍ട്ടിഫിക്കറ്റ് സാക്ഷിപ്പെടുത്തി നല്‍കാന്‍ നിര്‍ദേശിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ പ്രതികരണത്തിനായി കൃഷി ഓഫിസറെ ബന്ധപ്പെട്ടെങ്ങിലും അവര്‍ സംസാരിക്കാന്‍ തയ്യാറായില്ല.
വിഡിയോ ഫേസ് ബുക്കില്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ചുമതല നിറവേറ്റാതെ അലംഭാവം കാണിച്ചു കൃഷി ഓഫിസര്‍ക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഒരു വനിതാ ഓഫിസറുടെ സംഭാഷണം യുവാവ് രഹസ്യമായി ചിത്രീകരിച്ചതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. ഏതായാലും യുവാവിന്റെ പോസ്റ്റ് സാമുഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.