തൃശൂര്‍: തൃശൂരില്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരോവോ ചെയ്യുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. ഇദ്ദേഹത്തെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വില്ലേജ് ഓഫീസര്‍ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നു എന്ന് ജനങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
സമരം തുടരുന്നതിനിടെയായിരുന്നു വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട മറ്റ് ജീവനക്കാര്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; village officer attempted to suicide in thrissur-