| Saturday, 11th January 2020, 9:08 pm

പൗരത്വ ഭേദഗതി നിയമം: ബി.ജെ.പിയുടെ വിശദീകരണയോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്പലപ്പുഴ: ബി.ജെ.പി നടത്തിയ പൗരത്വ ഭേദഗതി വിശദീകരണയോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍. ആലപ്പുഴയിലെ അമ്പലപ്പുഴക്കടുത്തുള്ള വളഞ്ഞപുഴയില്‍ വെച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ നിന്നാണ് നാട്ടുകാര്‍ വിട്ടുനിന്നത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പങ്കെടുത്ത പൗരത്വ ഭേദഗതി വിശദീകരണ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായി നാട്ടുകാര്‍ കടകള്‍ അടച്ചിടുകയും വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുകയും ചെയ്തു. നിസ്സഹകരണത്തിലൂടെ പരിപാടി പൂര്‍ണ്ണമായി ബഹിഷ്‌കരിക്കുകയായരുന്നു പ്രദേശവാസികള്‍.

DoolNews Video

ഉച്ചയോടെ തന്നെ എല്ലാ കടകളും അടച്ചുപൂട്ടിയ നിലയിലായിരുന്നു. വാഹനങ്ങളൊന്നും തന്നെ നിരത്തിലുണ്ടായിരുന്നില്ല. ഓട്ടോ തൊഴിലാളികളടക്കം ഈ സമരമുറക്ക് പിന്തുണയുമായി വാഹനങ്ങള്‍ നിരത്തിലിറക്കിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

‘വളഞ്ഞവഴി കൂട്ടായ്മ’ എന്ന് പ്രദേശത്തെ യുവാക്കളുടെ സംഘമാണ് നിസ്സഹകരണ സമരത്തിന് നേതൃത്വം നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിക്കെതിരെയുള്ള പുതിയ പ്രതിഷേധ മാര്‍ഗമായാണ് പൗരത്വ ഭേദഗതി വിശദീകരണ യോഗങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുന്നതിനുള്ള നാട്ടുകാരുടെ തീരുമാനത്തെ സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുന്നത്.

We use cookies to give you the best possible experience. Learn more