ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ലെന്ന വിവാദ പ്രസ്താവനയുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിലാസ് റാവു മുട്ടേമര്‍ രംഗത്ത്. ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം എന്നാല്‍ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു വിലാസ് റാവുവിന്റെ പ്രസ്താവന.
“”രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഞ്ച് തലമുറകളെ കുറിച്ച് അറിയാം. രാഹുലിന്റെ അച്ഛനാരാണെന്ന് അറിയാം- രാജീവ് ഗാന്ധി, അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ജനങ്ങള്‍ക്കറിയാം. നെഹ്‌റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവിനെ കുറിച്ചും അവര്‍ക്കറിയാം. എന്നാല്‍ നരേന്ദ്രമോദിയുടെ അച്ഛന്‍ ആരാണെന്ന് ആര്‍ക്കുമറിയില്ല.””വിലാസ് റാവു പറഞ്ഞു.
വിലാസ് റാവുവിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം രൂപയുടെ വിലയിടിവ് സൂചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അമ്മയുടെ പ്രായം സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറും രംഗത്ത് വന്നിരുന്നു.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയായിരുന്നു രാജ് ബബ്ബാര്‍ വിവാദപരാമര്‍ശം നടത്തിയത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം പ്രധാനമന്ത്രിയുടെ മാതാവിന്റെ പ്രായത്തിനടുത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ബബ്ബാറിന്റെ പരാമര്‍ശം.
രാജ് ബബ്ബാറിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിലടക്കം എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു.