തിരുവനന്തപുരം:വിളപ്പില്‍ശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനാകുമാരിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാല് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ശോഭനാ കുമാരിയുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി.ശോഭന കുമാരിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നാല് പേര്‍ നിരാഹാരം തുടരുകയും ചെയ്യുന്നു.[]
വിളപ്പില്‍ശാലയിലെ ചവര്‍ ഫാക്ടറി അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല ഹര്‍ത്താല്‍ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. വിളപ്പില്‍ പഞ്ചായത്തും സമീപ പഞ്ചായത്തുകളും പൂര്‍ണ്ണമായി സ്തംഭിച്ചുകൊണ്ടുള്ള സമരമാണ് സംയുക്ത സമരസമിതി നടത്തുന്നത്.
സമര അവസാനിപ്പിക്കാന്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥയുമായി കവയിത്രി സുഗതകുമാരി ഇന്നലെ വിളപ്പില്‍ശാല സമരസ്ഥലത്ത് എത്തിയെങ്കിലും ചവര്‍ ഫാക്ടറി അടച്ച് പൂട്ടിയെന്ന ഉത്തരവ് കൈപ്പറ്റാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിളപ്പില്‍ശാലയിലെ ജനത.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും സമരസമിതിയും തമ്മിലുള്ള ചര്‍ച്ച ഇന്ന് വൈകീട്ട് നടക്കും.