| Monday, 23rd September 2019, 12:58 pm

സൗബിന്റെ വികൃതിക്ക് കൂട്ടായി ആസിഫും; വൈറലായി വികൃതി ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സൗബില്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.

നടന്‍ ആസിഫ് അലിയാണ് ഗാനങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.

‘ഈ കോണ്‍ഫിഡന്‍സിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്’; ത്രില്ലടിപ്പിച്ച് അണ്ടര്‍ വേള്‍ഡിന്റെ രണ്ടാം ടീസര്‍

പുതുമുഖം വിന്‍സിയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍ , ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ബിയാണ് ഛായാഗ്രഹണം.

അജീഷ് പി.തോമസ്സ് കഥയുെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, അനൂപ് എന്നിവരാണ്.

We use cookies to give you the best possible experience. Learn more