| Friday, 3rd January 2014, 6:01 pm

ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്യാന്‍ താത്പര്യം: വിക്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ##ദൃശ്യം തമിഴില്‍ ഒരുക്കാന്‍ താത്പര്യമറിയിച്ച് സൂപ്പര്‍സ്റ്റാര്‍ വിക്രം.

ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രം അവതരിപ്പിക്കാനാണ് വിക്രമിന് ആഗ്രഹം. ഇക്കാര്യം സംവിധായകന്‍ ജീത്തു ജോസഫിനോട് പറഞ്ഞതായുമാണ് വാര്‍ത്ത.

അതെന്തായാലും ജീത്തുവിന്റെ പ്രതികരണം ഇതുവരെ ലഭ്യമല്ല. ഉടന്‍ തന്നെ തമിഴില്‍ സിനിമയൊരുക്കാന്‍ ജീത്തുവിന് പദ്ധതിയില്ലെന്നാണ് അറിയുന്നത്. നേരത്തേ മലയാളത്തില്‍ ഇറങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ തമിഴില്‍ ചെയ്യാന്‍ വിക്രം താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ബ്ലസിയുടെ കാഴ്ച്ച തമിഴില്‍ ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടന്നതായും വാര്‍ത്തയുണ്ടായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രം ആയിരുന്നു നായകന്‍.

Latest Stories

We use cookies to give you the best possible experience. Learn more