| Sunday, 15th May 2022, 9:07 pm

'സിംഹവും കടുവയും പുലിയും വേട്ടക്കിറങ്ങുന്നു'; ഒരുമണിക്കൂറിനുള്ളില്‍ ഒന്നര മില്യണ്‍ കടന്ന് വിക്രം ട്രെയിലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചെത്തുന്ന വിക്രം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ‘സിംഹവും കടുവയും പുലിയും വേട്ടക്കിറങ്ങുന്നു’ എന്ന ബാക്ക്ഗ്രൗണ്ട് ശബ്ദത്തിലൂടെയാണ് ട്രെയിലറിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലര്‍ പുറത്തിറക്കിയത്. ഒരു മണിക്കൂറിനകം
1.5 മില്യണ്‍ പ്രേക്ഷകരാണ് ട്രെയിലര്‍ കണ്ടത്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ കമന്റുകളായി നല്‍കുന്നത്.

കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമെത്തുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനായുള്ള കട്ടവെയ്റ്റിംഗിലാണ് സിനിമാ ലോകം.

കഴിഞ്ഞ ദിവസം പുറത്ത് വന്ന പാതാള പാതാള എന്ന ഗാനവും മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രത്തില്‍ സൂര്യയുമെത്തിയേക്കും എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ക്ലൈമാക്സില്‍ ഒരു കാമിയോ റോളില്‍ സൂര്യയുമെത്തിയേക്കും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Vikram trailer hits 1.5 million in an hour

We use cookies to give you the best possible experience. Learn more