ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായ വിജയ് സേതുപതി തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. വിജയ് സേതുപതി നായകനായെത്തിയ ചിത്രമാണ് എസ്. യു. അരുണ്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016ല്‍ പുറത്തിറങ്ങിയ സേതുപതി.
സേതുപതി എന്ന ചിത്രത്തെ കുറിച്ചും വിജയ് സേതുപതിയെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ വിക്രം. സേതുപതി എന്ന സിനിമയില്‍ റൊമാന്‍സ് കാണിക്കാന്‍ സമയമില്ലായിരുന്നുവെന്നും എന്നിട്ടും ഉള്ള ചില സീനുകളിലൂടെ റൊമാന്‍സ് മനോഹരമായി ആ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും വിക്രം പറയുന്നു.
എന്ത് മനോഹരമായാണ് അദ്ദേഹം റൊമാന്‍സ് ചെയ്യുന്നത്. അതെല്ലാം അഭിനയിച്ച് ഫലിപ്പൊക്കാന്‍ വിജയ് സേതുപതി വളരെ മിടുക്കനാണ് – വിക്രം
ഒരു വയലന്റ് സിനിമ ആയിരുന്നിട്ടുപോലും പോലും പ്രണയത്തിന്റെ പ്രാധാന്യമെല്ലാം കുറഞ്ഞ സീനിലൂടെ കാണിച്ച് തന്നെന്നും അതെല്ലാം അഭിനയിച്ച് ഫലിപ്പിക്കാന്‍ വിജയ് സേതുപതി മിടുക്കനാണെന്നും അത്ര മനോഹരമായാണ് അദ്ദേഹം അത് ചെയ്തതെന്നും വിക്രം പറഞ്ഞു. സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.
‘സേതുപതി എന്ന സിനിമയില്‍ റൊമാന്‍സ് കാണിക്കാന്‍ അധികം സമയമേ ഇല്ല. അതിനിടയിലാണ് വിജയ് സേതുപതി ഭാര്യയുടെ കാലില്‍ വീഴുന്ന ഭാഗമെല്ലാം ഉള്ളത്. കാലില്‍ വീഴുന്നതെല്ലാം വളരെ മനോഹരമായ രംഗമാണ്. അതൊരു വയലന്റ് സിനിമയാണ്. റൊമാന്‍സ് കാണിക്കാന്‍ സ്ഥലമേ ഇല്ല.
എന്നിട്ടും ഉള്ള സ്ഥലത്ത് റൊമാന്‍സ് കാണിച്ച് അതിന്റെ മഹത്വം അത്രയും എഫക്ടില്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും. പ്രണയത്തിന്റെ ഇമ്പോര്‍ട്ടന്‍സെല്ലാം കുറഞ്ഞ സീനില്‍ തന്നെ നമുക്ക് മനസിലാകും. എന്ത് മനോഹരമായാണ് അദ്ദേഹം റൊമാന്‍സ് ചെയ്യുന്നത്. അതെല്ലാം അഭിനയിച്ച് ഫലിപ്പൊക്കാന്‍ വിജയ് സേതുപതി വളരെ മിടുക്കനാണ്,’ വിക്രം പറയുന്നു.
Content Highlight: Vikram talks about Sethupathi Movie