| Thursday, 25th August 2022, 11:44 pm

കാത്തിരിപ്പുകള്‍ക്ക് വിരാമം; ധ്രുവനച്ചത്തിരം റിലീസ് ഡിസംബറില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന വിവരം.

ഈ വര്‍ഷം വിക്രമിന്റേതായി പുറത്തുവരുന്ന നാലാമത്തെ ചിത്രമായിരിക്കും ധ്രുവനച്ചത്തിരം എന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഈ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും ഗൗതം വാസുദേവ് മേനോന്‍ മുമ്പ് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിന്‍ ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഉദയനിധി സ്റ്റാലിന്റെ നിര്‍മാണ കമ്പിനിയായ റെഡ് ജയന്റ് മൂവീസ് വഴിയാകും ചിത്രം വിതരണം ചെയ്യുക.

2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍. പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഒരു ടീസര്‍ മാത്രമാണ് ഇതിനുമുമ്പ് പുറത്തുവന്നിട്ടുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് വിക്രം- ഗൗതം വാസുദേവന്‍ മേനോന്‍ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ശുഭ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് റിലീസ് വിവരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

Content Highlight: Vikram starring Dhruva Natchathiram movie is likely to be release in theatres on December 2022

Latest Stories

We use cookies to give you the best possible experience. Learn more