| Thursday, 25th August 2022, 8:29 pm

റോഷന്‍ വില്ലനോ? അന്യന്‍ മോഡില്‍ വിക്രം; കോബ്രയുടെ ട്രെയ്ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ട്രെയ്ലര്‍ പുറത്ത്. പ്രണയവും ആക്ഷനും മിസ്റ്ററിയുമെല്ലാം നിറഞ്ഞ സമ്പൂര്‍ണ പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

ഡിമോണ്ടി കോളനി, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കോബ്രക്കുണ്ട്.

കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യു, മാമുക്കോയ, മിയ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. റോബോ ശങ്കര്‍, കെ.എസ്. രവികുമാര്‍, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ഗോവിന്ദരാജന്‍ എന്നിവരാണ് മറ്റ് വേഷങ്ങള്‍ ചെയ്യുന്നത്.


എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ നേരത്തേ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. താമരൈ, പാ.വിജയ്, വിവേക് എന്നിവരാണ് ഗാനരചന. ഹരീഷ് കണ്ണന്‍ ഛായാ?ഗ്രഹണവും ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങും ദിലീപ് സുബ്ബരായന്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. എസ്.എസ് ലളിത് കുമാറാണ് നിര്‍മാണം.

ഇഫാര്‍ മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Vikram starring cobra movie trailer released

We use cookies to give you the best possible experience. Learn more