ഐശ്വര്യ ലക്ഷ്മിയെ പറ്റി വിക്രം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുന്നു. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിലാണ് ഐശ്വര്യ ലക്ഷ്മിയാണ് തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വര്‍ത്താനക്കാരിയെന്നും അവളോട് അസൂയ ആണെന്നും വിക്രം പറഞ്ഞത്.
‘ഞങ്ങളുടെ കൂട്ടത്തിലെ ബേബിയില്‍ നിന്നും തുടങ്ങാം, ഐശ്വര്യ. ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ വരുന്നത്. സിനിമയിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 വയസിലാണ് സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചു.
എപ്പോഴും ഐശ്വര്യക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം. അന്യന്റെ കഥ പറ, അത് പറ, ഇത് പറ, അപ്പോള്‍ എന്ത് പറ്റി, അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവള്‍ ശല്യം ചെയ്യുവാണോ എന്ന് ഞാന്‍ വിചാരിച്ചു. ഞങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാല്‍ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാല്‍ എന്നോട് പിന്നെ പറയണേ എന്ന് പറഞ്ഞ് പോവും. ആ ഒരു എക്‌സൈറ്റ്‌മെന്റുണ്ട്.
അഞ്ചാറ് മണിക്കൂര്‍ ഫ്‌ളൈറ്റില്‍ ഇരുന്നാലും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. നായ്കുട്ടിയെ പറ്റിയൊക്കെയാവും സംസാരിക്കുക. അവിടെ ഒരു പുഴുവിനെ കണ്ടോ എന്നൊക്കെ ചോദിക്കും. നീ എന്തോ ലോകത്തെ രക്ഷിക്കുന്ന കാര്യം പറയുമെന്നാണ് വിചാരിക്കുന്നത്, അല്ലെങ്കില്‍ കൊവിഡ് പോലെ എന്തെങ്കിലും പറയുമെന്നാണ് വിചാരിച്ചത് എന്നൊക്കെ തൃഷ പറയും.
ഞങ്ങളെല്ലാവരും ഇരിക്കുമ്പോള്‍ ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നു. എല്ലാവരും ക്ഷീണിച്ച് ഇരിക്കുകയായിരിക്കും. അപ്പോള്‍ ഐശ്വര്യ മാത്രം, ക്വിക്ക്, ക്വിക്ക് എല്ലാവരും എഴുന്നേല്‍ക്ക് എന്ന് പറഞ്ഞ് ബഹളം വെക്കും. എന്നിട്ട് പോയി തൃഷയോട് പറയും ക്ഷീണിച്ചെന്ന്. ക്ഷീണിച്ചിരിക്കുമ്പോള്‍ ഇങ്ങനെയാണെങ്കില്‍ അല്ലാത്തപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തൃഷ ചോദിക്കും. ആ എനര്‍ജി അതിശയകരമാണ്. ഐശ്വര്യയോട് അസൂയ ആണ്. നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെയെ ചെയ്യുകയുള്ളൂ,’ വിക്രം പറഞ്ഞു.
Content Highlight: vikram’s funny comments on aishwarya lakshmi