ന്യൂദല്‍ഹി: മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് സ്ഥാനചലനമില്ലെങ്കിലും മറ്റു മേഖലകളില്‍ അടിമുടി അഴിച്ചുപണി നടത്തി ബി.സി.സി.ഐ. ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം വിക്രം റാത്തോഡിനെയും ബൗളിങ് കോച്ചായി ഭരത് അരുണിനെയും ഫീല്‍ഡിങ് കോച്ചായി ആര്‍. ശ്രീധറിനെയും നിയമിച്ചു.
മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗറിനെ നീക്കിയാണ് റാത്തോഡിന് അവസരം നല്‍കിയിരിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ മാര്‍ക്ക് രാംപ്രകാശും ഇതേ സ്ഥാനത്തിനായി മത്സരിച്ചെങ്കിലും റാത്തോഡിനു നറുക്ക് വീഴുകയായിരുന്നു.
2021-ലെ ട്വന്റി20 ലോകകപ്പ് വരെയാണ് റാത്തോഡിന്റെ കാലാവധി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെങ്കിടേഷ് പ്രസാദിനെ മറികടന്നാണ് അരുണ്‍ ബൗളിങ് കോച്ചായതെന്നതു ശ്രദ്ധേയമാണ്.
റാത്തോഡ് ആര് ടെസ്റ്റും ഏഴ് ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ദേശീയ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന റാത്തോഡ് പഞ്ചാബുകാരനാണ്.
നിതിന്‍ പട്ടേലിനെ പാട്രിക് ഫര്‍ഹാര്‍ട്ടിനു പകരം പുതിയ ഫിസിയോ ആക്കിയിട്ടുണ്ട്. നേരത്തേ ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയിരുന്ന ഇദ്ദേഹം മുംബൈ ഇന്ത്യന്‍സിലും ആ സ്ഥാനം വഹിച്ചിട്ടുണ്ട്.