| Tuesday, 29th October 2024, 6:50 pm

സുരാജിന്റെ 'മുറ'യെ അഭിനന്ദിച്ച് വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. കപ്പേളക്ക് ശേഷം മുസ്തഫ ചെയ്യുന്ന ചിത്രമാണിത്. മുറയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോള്‍ മുറയുടെ ട്രെയ്‌ലറിനെ അഭിനന്ദിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം. ട്രെയ്‌ലര്‍ കണ്ടതിനു ശേഷം അദ്ദേഹം മുറയിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.

വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനില്‍ മുറയിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂണ്‍,സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, തുടങ്ങിയ താരങ്ങളും സംവിധായകന്‍ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാന്‍ ഫാസില്‍ നാസര്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റി ജോബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, തുടങ്ങിയവരും അദ്ദേഹത്തെ നേരിട്ട് ചെന്ന് കാണുകയായിരുന്നു.

ആക്ഷന്‍ ഡ്രാമ ഴോണറിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്നെ മനോഹരമെന്നും നവംബര്‍ എട്ടിന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വന്‍ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. മുറയിലെ താരങ്ങളോടും അണിയറപ്രവര്‍ത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ച് സംസാരിച്ച ചിയാന്‍ മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ക്യാന്‍ ഫിലിം ഫെസ്റ്റിവലിലെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ചിത്രത്തിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

 കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിര്‍മ്മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി.ആര്‍.ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Content Highlight: Vikram praises Suraj Venjaramoodu’s  Mura Movie

We use cookies to give you the best possible experience. Learn more