| Friday, 27th May 2022, 7:26 pm

'അവന്റെ ഫോണ്‍ അഞ്ച് വര്‍ഷമായി നോട്ട് റീച്ചബിളാണ്'; വിക്രം പുതിയ പ്രൊമോയില്‍ ജയറാമും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം ജൂണ്‍ മൂന്നിനാണ് തീയേറ്ററുകളില്‍ എത്തുന്നത്. തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ റിലീസ് ദിവസത്തോട് അടുക്കും തോറും വേറിട്ട പ്രൊമോഷന്‍ രീതികളാണ് അണിയറ പ്രവര്‍ത്തകര്‍ പരീക്ഷിക്കുന്നത്.

തെന്നിന്ത്യയിലെ നാല് നടന്മാര്‍ ഒന്നിച്ചുള്ള വീഡിയോയാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് ജയറാമും , തമിഴില്‍ നിന്ന് യുഗി സേതുവും, തെലുങ്കില്‍ നിന്ന് ശ്രീമാനും, കന്നഡയില്‍ നിന്ന് രമേശ് അരവിന്ദുമാണ് വീഡിയോയില്‍ എത്തുന്നത്.

ഫോണ്‍ കോളിലൂടെ നാല് പേരും വിക്രം സിനിമയെ പറ്റി സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയുടെ അവസാനം കമല്‍ ഹാസന്റെ രംഗവും കാണിക്കുന്നുണ്ട്.

വന്‍താര നിര അണിനിരക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights : Vikram New Promo Released Jayaram is also in promo

We use cookies to give you the best possible experience. Learn more