Entertainment news
കമല്‍ഹാസന്‍ താണ്ഡവം ഇനി ഒ.ടി.ടിയില്‍; വിക്രം ഉടന്‍ സ്ട്രീമിങ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 22, 11:48 am
Wednesday, 22nd June 2022, 5:18 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസനെ നായകനാക്കി പുറത്തുവന്ന സിനിമയാണ് വിക്രം. സകല റെക്കോഡുകളും തകര്‍ത്ത് ചിത്രമിപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രം ലോകമെമ്പാടുനിന്നും 375 കോടി രൂപ കളക്ഷന്‍ നേടിയതായിട്ടാണ് ഏറ്റവും പുതിയ വിവരം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതിയും പുറത്തുവന്നിരിക്കുകയാണ്. ജൂലൈ 8ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒ.ടി.ടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരകുന്നുണ്ട്
തമിഴ്‌നാട്ടില്‍ ചിത്രം ബാഹുബലി 2ന്റെ കളക്ഷന്‍ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു.

Content Highlight : Vikram movie ott streaming from july 8