| Saturday, 4th July 2020, 5:16 pm

കൊവിഡ് പ്രതിസന്ധി; പ്രതിഫലം വെട്ടികുറച്ച് വിക്രം സിനിമയുടെ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് മൂലം സിനിമാ മേഖല തന്നെ വന്‍ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോടികണക്കിന് രുപയുടെ ബിസിനസാണ് കൊവിഡ് മൂലം നഷ്ടത്തിലായത്.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുടെ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് സിനിമാ മേഖലകളില്‍ നിന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രതിഫലം വെട്ടികുറിച്ചിരിക്കുകയാണ് ഒരു സംവിധായകന്‍.

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം കോബ്രയുടെ സംവിധായകനായ അജയ് ജ്ഞാനമുത്തുവാണ് പ്രതിഫലം വെട്ടികുറച്ചത്. പ്രതിഫലത്തിന്റെ 40 ശതമാനമാണ് അജയ് വെട്ടികുറച്ചത്.

കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. തുടര്‍ന്ന് നിര്‍മാതാവ് ലളിത് കുമാറിന് വലിയ നഷ്ടമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് അജയ് പ്രതിഫലം വെട്ടിക്കുറച്ചത്. 1.25 കോടി രൂപയായിരുന്നു നേരത്തെ അജയ് ജ്ഞാനകുമാറിന്റെ പ്രതിഫലമായി നിശ്ചയിച്ചത്.

അജയ് ജ്ഞാനമുത്തുവിന്റെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അജയ് മാതൃകയാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ച്ചില്‍ റഷ്യയില്‍ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന കോബ്രയുടെ ഷൂട്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് നിര്‍ത്തിവച്ചത്.

തുടര്‍ന്ന് അണിയപ്രവര്‍ത്തകര്‍ നാട്ടിലേക്ക് തന്നെ മടങ്ങി. ചിത്രത്തിന്റെ ബാക്കി ഭാഗം സെറ്റിട്ട് ചെയ്യാന്‍ പറ്റില്ലെന്നും അതിനാല്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുമ്പോള്‍ റഷ്യയില്‍ പോയി ചിത്രീകരണം പുനരാരംഭിക്കേണ്ടിവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

നയന്‍താര നായികയായി എത്തിയ ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more