| Monday, 30th May 2022, 10:19 am

ഫഹദ് സാറിന്റെ സിനിമകള്‍ കണ്ടപ്പോള്‍ വളരെ സീരിയസായ ആളാണെന്നാ വിചാരിച്ചത്; പക്ഷെ ഷൂട്ടിങ്ങ് തുടങ്ങി പത്താം ദിവസം തന്നെ അദ്ദേഹം ഇങ്ങനെയായി: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന വിക്രം ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്റററുകളില്‍ റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയും മലയാളി താരങ്ങളായ ഫഹദ് ഫാസിലും നരേനും അണിനിരക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമാ ലേകം.

സിനിമയില്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു.

ചിത്രത്തെക്കുറിച്ചും നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ചും സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലോകേഷ്.

”മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ ചെയ്യുന്നത് ആദ്യ പടം മുതല്‍ തന്നെ എനിക്ക് ഇഷ്ടമാണ്. മാനഗരത്തില്‍ ശരിക്ക് നാല് പ്രധാന കഥാപാത്രങ്ങളുണ്ട്.

കൈതി നോക്കിയാലും കാര്‍ത്തി സാര്‍ ഒരു ഭാഗത്ത് ഉണ്ടെങ്കിലും മറ്റേ ഭാഗത്ത് നരേന്‍ സാര്‍ ഉണ്ട്. മാസ്റ്റര്‍ എടുത്താലും അതില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളുണ്ട്.

അതുപോലെ തന്നെയാണ് വിക്രമിലും ചെയ്തത്. പുതുതായി ഒന്നും ട്രൈ ചെയ്തിട്ടില്ല.

എത്രത്തോളം സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ടായിരിക്കുമെന്നും പുള്‍ ഫാക്ടര്‍ ഉണ്ടായിരിക്കുമെന്നും എത്ര സ്‌പേസ് ഉണ്ടാകുമെന്നും കമല്‍ സാറിന് തുടക്കം മുതലേ അറിയാമായിരുന്നു. സപ്പോര്‍ട്ടിങ്ങ് ആര്‍ടിസ്റ്റുമാര്‍ക്ക് എത്ര സ്‌പേസ് ഉണ്ടാകുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.

ഈ പടത്തില്‍ ഒരുപാട് പേര്‍ക്ക് സ്‌കോര്‍ ചെയ്യാനുള്ള സ്‌പേസ് ഉണ്ട്. ഓരോ സീനിലും വേറെ വേറെ ആക്ടേഴ്‌സിന് സ്‌കോര്‍ ചെയ്യാം. അതെല്ലാം കമല്‍ സാര്‍ എന്‍ജോയ് ചെയ്യുകയായിരുന്നു. എന്‍ഡ് ഓഫ് ദ ഡേ, അള്‍ട്ടിമേറ്റ്‌ലി സിനിമ നന്നാകണമല്ലോ. അതിന് തന്നെയായിരുന്നു പ്രാധാന്യം.

ഹീറോക്ക് മാത്രമല്ലല്ലോ സിനിമയുടെ പ്രൊഡ്യൂസര്‍ക്കും ഇതില്‍ പ്രധാന റോളുണ്ട്. ഇത്രത്തോളം ഇന്‍വെസ്റ്റ് ചെയ്തു, അതുകൊണ്ട് പടം ഹിറ്റാവണമല്ലോ.

സിനിമ എഴുതിത്തീര്‍ന്നപ്പോള്‍ ഓരോരുത്തര്‍ക്കും എത്ര സ്‌പേസ് വേണമെന്നത് വ്യക്തമായിരുന്നു. എല്ലാവര്‍ക്കും അത് അറിയാമായിരുന്നു. അതുപോലെ തന്നെ വന്നു.

കാരണം, പടത്തില്‍ അഭിനയിച്ച എല്ലാവരും കമല്‍ സാറിന്റെ വലിയ ഫാന്‍സാണ്. ഫഹദ് ഫാസില്‍ സാറായാലും സേതു അണ്ണനായാലും സൂര്യ സാറായാലും നരേന്‍ സാറായാലും എല്ലാവരും. എല്ലാവര്‍ക്കും കമല്‍ സാര്‍ ഒരു ഇന്‍സ്പിരേഷനാണ്, ഈ ചിത്രത്തില്‍ എത്തിയതിന് ഒരു കാരണവുമാണ്.

ഫഹദ് സാറിന്റെ പടങ്ങളൊക്കെ കണ്ടപ്പോള്‍ റിസര്‍വ്ഡ് ആയ, വളരെ സീരിയസ് ആയ ഒരാളാണെന്നാണ് വിചാരിച്ചത്. പക്ഷെ, അങ്ങനയേ അല്ല.

പടം തുടങ്ങി ആദ്യത്തെ പത്ത് ദിവസം കൊണ്ട് തന്നെ മാമാ, മച്ചി എന്ന് വിളിക്കാന്‍ തുടങ്ങി. അദ്ദേഹത്തിനും സിനിമയില്‍ നല്ല സ്‌പേസ് ഉണ്ട്.

സേതുവിനൊപ്പം വര്‍ക്ക് ചെയ്തത് കൊണ്ട് അവര്‍ക്ക് എന്റെ മേലുള്ള പ്രതീക്ഷ കൂടുതലായിരുന്നു. സൂര്യ സാര്‍ വളരെ സര്‍പ്രൈസ്ഡ് ആയി. ഞാന്‍ പോയി കഥ പറഞ്ഞ്, ക്യാരക്ടര്‍ ഇഷ്ടപ്പെട്ടപ്പോള്‍ അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു,” ലോകേഷ് കനകരാജ് പറഞ്ഞു.

അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Vikram director Lokesh Kanagaraj about Fahadh Faasil

We use cookies to give you the best possible experience. Learn more