| Monday, 30th October 2023, 9:55 am

വിക്രമിന്റെ പുതിയ ചിത്രം 'ചിയാന്‍ 62', സോഷ്യല്‍ മീഡിയയില്‍ തരംഗമായി അന്നൗണ്‍സ്മെന്റ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മാതാക്കളായ എച്ച്.ആര്‍. പിക്‌ചേഴ്‌സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗണ്‍സ്മെന്റ് വിഡിയോയില്‍ കൂടിയാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയത്. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ എസ്.യു. അരുണ്‍ കുമാറാണ് ചിയാന്‍ 62 സംവിധാനം ചെയ്യുന്നത്.

അന്നൗണ്‍സ്മെന്റ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളില്‍ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ് ചിയാന്‍ 62 അന്നൗണ്‍സ്മെന്റ് വീഡിയോ.

എച്ച്.ആര്‍. പിക്ചേഴ്സിന് വേണ്ടി റിയ ഷിബുവാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജി.വി. പ്രകാശ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. 2024 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Vikram 62 announcement video

We use cookies to give you the best possible experience. Learn more