| Sunday, 8th April 2018, 4:31 pm

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനൊന്ന് മെഡലുകള്‍ നേടി ഇന്ത്യന്‍ കുതിപ്പ്; ഭാരോദ്വഹനത്തില്‍ വികാസ് ഠാക്കൂറിന് വെങ്കലം

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കയാണ്. 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് ഠാക്കൂര്‍ വെങ്കലം നേടി.

351 കിലോ ഉയര്‍ത്തിയാണ് വികാസ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്തത്. ഇതുവരെ ആറു സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം ഇപ്പോള്‍ പതിനൊന്നാണ്.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ പതിനാറുകാരി മനു ഭേക്കറാണ് ഇന്ത്യയുടെ ആറാമത്തെ സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ രണ്ടാംസ്ഥാനവും ഇന്ത്യയ്ക്ക തന്നെയായിരുന്നു.


ALSO READ: ആറാം സ്വര്‍ണ്ണവുമായി ഇന്ത്യ; ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടി മനുഭേക്കര്‍ ചാമ്പ്യനായി: വെള്ളിമെഡലും ഇന്ത്യയ്ക്ക് സ്വന്തം


ഇന്നലെ നടന്ന പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ശിവലിംഗവും, രാഗാല വെങ്കട്ട് രാഗാലയും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു.

വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ആദ്യ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചത്. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.

ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014 ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്ട്രേലിയയിലെത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more