| Friday, 24th June 2022, 6:22 pm

സന്തോഷ് ജോര്‍ജ് കുളങ്ങര, നികേഷ് കുമാര്‍, മോഹന്‍ലാല്‍; വിചിത്രത്തിന്റെ ആറാട്ട്; കൗതുകമുണര്‍ത്തി ഒരു ടൈറ്റില്‍ ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസ്യതി, ലാല്‍, കേതകി നാരായണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന  ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ജോയ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്.

ഒരു മുറിയിലിരിക്കുന്ന ടിവിയില്‍ പല സന്ദര്‍ഭങ്ങളിലായി വിചിത്രം എന്ന് പറയുന്ന പല വീഡിയോകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പല കട്ടുകള്‍ കാണിച്ചാണ് വിചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ മോഹന്‍ലാല്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, നികേഷ് കുമാര്‍, നിഷാദ് റാവുത്തര്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാമുണ്ട്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്.

സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ആഗസ്റ്റ് മാസം തിയേറ്ററുകളിലെത്തും. അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാന്‍ഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്‌സും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, എഡിറ്റര്‍ – അച്ചു വിജയന്‍ , കോ-ഡയറക്ടര്‍ – സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍ – ആര്‍. അരവിന്ദന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍ : റെയ്‌സ് ഹൈദര്‍ & അനസ് റഷാദ് , കോ-റൈറ്റര്‍ : വിനീത് ജോസ് , ആര്‍ട്ട് – സുഭാഷ് കരുണ്‍, മേക്കപ്പ് – സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം – ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍, സ്റ്റില്‍ – രോഹിത് കെ. സുരേഷ്, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ – ബോബി രാജന്‍, വി.എഫ്.എക്‌സ് സ്റ്റുഡിയോ: ഐറിസ് പിക്‌സല്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്, ഡിസൈന്‍ – അനസ് റഷാദ് & ശ്രീകുമാര്‍ സുപ്രസന്നന്‍ .

Content Highlight: vijithram movie title look starring Shine stars Tom Chacko, Balu Varghese, Jolly Chirayath, Kani Kusyati, Lal and Ketaki Narayan 

We use cookies to give you the best possible experience. Learn more