കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന സംശയം രേഖപ്പെടുത്തി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടു നല്‍കിയത്.
കുറ്റപത്രവുമായി മുന്നോട്ടുപോയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുമുതലുള്ള നടപടിക്രമങ്ങള്‍ മുന്‍വിധിയോടെയുള്ളതാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം ശരിയായ ദിശയലിലല്ലെന്ന പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും റിപ്പോര്‍ട്ടു നല്‍കിയത്.
വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. 16 പേജുള്ള റിപ്പോര്‍ട്ട് ഡി.ജി.പി തള്ളി. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന പരാതികളാണ് വിജലന്‍സ് പരിശോധിച്ചത്.
ക്രിമിനൽ കേസ് അന്വേഷണത്തിൽ വിജിലൻസ് അനധികൃതമായി ഇടപെട്ടുവെന്ന് എ.ഡി.ജി.പി ബി.സന്ധ്യയും ആരോപിച്ചു.അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണസംഘത്തിെൻറ മനോവീര്യം തകർക്കാനുമുള്ള ശ്രമമാണെന്നും ബി.സന്ധ്യ ആരോപിച്ചു.