കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള വീഗലാന്‍ഡില്‍ നിന്നും വിണ് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് നഷ്ടപരിഹാരം തേടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അമിക്കസ് ക്യൂരിയെ നിയമിച്ചു.അഡ്വക്കറ്റ് സി.കെ കരുണാകരനെയാണ് അഡ്വക്കറ്റ് ദേവന്‍ രാമചന്ദ്രന്‍ അമിക്കസ് ക്യൂരിയായി നിയമിച്ചത്.
പൊതുജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക,സുരക്ഷ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷഉറപ്പാക്കാന്‍ കുന്നത്തുനാട് പഞ്ചായത്തിന് നിര്‍ദേശം നല്‍കണം തുടങ്ങിയവരും വിജേഷ് വിജയന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍പ് വിജേഷിന് മതിയായ നഷ്ടപരിഹാരം നല്‍കാത്തതില്‍ ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതി ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം ഉണ്ടായിരുന്നു.
റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നായിരുന്നു ചിറ്റിലപ്പിള്ളിയുടെ മറുപടി.
2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡിലെ ബക്കറ്റ്ഷവര്‍ എന്ന റൈഡില്‍ നിന്നും വീണു പരിക്കേറ്റ വിജേഷ് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.